Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales
പ്രോജക്റ്റ് മാനേജ്മെന്റിന്റെ
പ്രസക്‌തി
ഷൈൻ സി. ചിന്നൻ
സിവിൽ എഞ്ചിനീയർ
ഇന്നത്തെ കാലത്ത് കൈ
യിൽ പണം ഉണ്ടെങ്കിൽ മാ
ത്രം വീട് പണി നടത്തുവാൻ
സാധിക്കുകയില്ല. പണം
കൊണ്ട് 10% പ്രശ്നങ്ങളേ
തീരുകയുള്ളൂ. ബാക്കി
90% പ്രശ്നങ്ങൾ പല ഭാഗ
ങ്ങളിൽനിന്ന് പൊന്തിവരും
സാധാരണ ജനത്തിന്
വരെ കേട്ടുപരിചയമി
ല്ലാത്ത വാക്കായിരുന്നു പ്രോജക്റ്റ് മാ
നേജ്മെന്റ്. എന്നാൽ ഇന്ന് പ്രോജക്റ്റ്
മാനേജ്മെന്റ്റിൽ സ്പെഷ്യലൈസ്
ചെയ്തുകൊണ്ടുള്ള എം ബി എ തന്നെ
നേടിയ വ്യക്തികളാണ് പല വൻകിട
പ്രോജക്റ്റുകളും നോക്കി നടത്തുന്നത്.
നിർമ്മാണ സ്‌ഥലത്ത് പലതരം
പ്രൊഫഷണലുകളെയും കോൺട്രാക്
ടർമാരെയും ജോലിക്കാരെയും മാനേജ്
ചെയ്യേണ്ടതുണ്ട്. പ്രൊഫഷണൽ എന്നു
ദ്ദേശിക്കുന്നത് ആർക്കിടെക്റ്റുകൾ, എ
ഞ്ചിനീയർമാർ തുടങ്ങിയവരെയാണ്.
കോൺട്രാക്ടർമാർ എന്നു പറയുമ്പോൾ
സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിങ്ങ്, ഓ
ട്ടോമേഷൻ, ലാൻഡ്സ്കേപ്പ്, ഇൻ്റീരിയർ
തുടങ്ങിയവരും ഇവരുടെയൊക്കെ ജോ
ലിക്കാരും അവരുടെ സഹായികളും ഉൾ
പ്പെടുന്നു. ഏതൊരു കെട്ടിടവും പണി
കഴിയുമ്പോൾ അതിൽ ഭാഗമാകുന്നവ
രുടെ എണ്ണം ഒരുപാട് കൂടുതലാണ്, മുൻ
കാലങ്ങളെക്കാൾ അപേക്ഷിച്ച്. അപ്പോൾ
തീർച്ചയായും ഇത്രയും പേരടങ്ങുന്ന ഒ
രു സംഘത്തെ ഏകോപിപ്പിക്കുവാനും
ഒരാൾ വേണം. ആ വ്യക്‌തിയാണ് പ്രോ
ജക്റ്റ് മാനേജർ. കൃത്യമായ ഫോളോ
അപ്പ് എല്ലാ ജോലികൾക്കും വേണം.
ഒരു ജോലി കഴിഞ്ഞിട്ടേ ചില ജോലി
കൾ ആരംഭിക്കുവാൻ കഴിയൂ. എന്നാൽ
ചിലപ്പോൾ ചില ജോലികൾക്കിടയിൽ
ത്തന്നെ വേറെ ജോലികൾ തുടങ്ങുവാനും
പൂർത്തീകരിക്കുവാനും സാധിക്കും.
ഇതെല്ലാം കണ്ടറിഞ്ഞ് നിർദ്ദേശങ്ങൾ
നൽകിയാൽ മാത്രമേ ഏതൊരു പ്രോ
ജക്റ്റും കൃത്യസമയത്ത് അവസാനിപ്പി
ക്കുവാൻ സാധിക്കൂ.
പ്രോജക്റ്റ് തുടങ്ങുന്നതിനുമുൻപു
തന്നെ പ്രോജക്റ്റ് മാനേജർ ഒരു ചാർട്ട്
തയ്യാറാക്കുന്നു. പ്രോജക്റ്റ് തുടങ്ങുന്ന
ദിവസവും അവസാനിക്കുന്ന ദിവസവും
ഏതാണെന്ന് പ്രോജക്റ്റ് മാനേജർ തീ
രുമാനിക്കുന്നു. അതുപോലെതന്നെ അ
തിനിടയിലുള്ള ഓരോ വർക്കും എന്ന്
തുടങ്ങണം എന്നും എന്ന് അവസാനി
പ്പിക്കണമെന്നും നിർദ്ദേശിക്കുവാൻ ക
ഴിയും. അതിനുള്ള ജോലിക്കാരുടെ
എണ്ണവും കൃത്യമായി നിശ്ചയിക്കാം.
ഏതെങ്കിലും ജോലിക്കാർ മുടങ്ങിയാൽ
അടുത്ത ദിവസം തന്നെ ജോലിയിലെ
കാലതാമസം മറികടക്കുവാനുള്ള പരി
പാടികൾ ആസൂത്രണം ചെയ്യുവാൻ സാ
ധിക്കും. ഇത്തരമൊരു പ്ലാനിങ്ങില്ലെങ്കിൽ
പ്രോജക്റ്റ് അനന്തമായി നീളും. സമയ
നഷ്ടം പണനഷ്ടമാണ്. ഫ്ളാറ്റുകളുടെ
യും വില്ലകളുടെയുമൊക്കെ നിർമ്മാ
ണമാകുമ്പോൾ പ്രോജക്റ്റ് പൂർത്തീക
രണത്തിൽ വരുന്ന കാലതാമസം ബിൽ
ഡറുടെ വിശ്വാസ്യത തന്നെ തകർ
ക്കുന്നു.
പണം കൊണ്ട് 10% പ്രശ്നങ്ങളേ തീരുക
യുള്ളൂ. ബാക്കി 90% പ്രശ്നങ്ങൾ പല
ഭാഗങ്ങളിൽനിന്ന് പൊന്തിവരും.
ഓരോ പ്രോജക്റ്റിനും ഓരോ വെല്ലു
വിളിയാണ്. അത് ഏറ്റെടുത്ത് ഉദ്ദേശിച്ച
സമയത്ത് പൂർത്തിയാക്കുക എന്നത് വ
ലിയൊരു നേട്ടമാണ്. മുൻപ് ഉടമ ത
ന്നെ ഇത് നേരിട്ട് നടത്തിയിരുന്നു. എ
ന്നാൽ ഉടമയ്ക്ക് മറ്റനവധി ജോലിത്തി
രക്കുകൾ ഉള്ളപ്പോൾ ഈയൊരു ദൗ
ത്യം നല്ലൊരു പ്രൊജക്റ്റ് മാനേജരെ
കണ്ടുപിടിച്ച് ആ വ്യക്‌തിയെ ഏൽപ്പി
ക്കലേ പോംവഴിയുള്ളൂ. പിന്നെ ആ വ്യ
ക്തിയെ മാത്രം വിളിച്ച് കാര്യങ്ങൾ അ
ന്വേഷിച്ചാൽ മതി.
നല്ലൊരു നേതാവിനേ ഏത് പ്രതി
സന്ധികളേയും തരണം ചെയ്യുവാൻ
സാധിക്കൂ. പ്രതിസന്‌ധികളെ തരണം
ചെയ്യലാണ് പ്രോജക്റ്റ് മാനേജ്മെന്റ്.
തടസ്സങ്ങളെ പരിഹരിച്ച് മുന്നോട്ടുപോ
കുന്നതിന് മുൻപരിചയം അനിവാര്യമാ
ണ്. അതുപോലെതന്നെ അറിവും. നിർ
മ്മാണവുമായി ബന്ധപ്പെട്ട് പ്രോജക്റ്റിൽ
പ്രവർത്തിക്കുന്ന ഒരാൾക്ക് അതുമായി
ബന്ധപ്പെട്ട് നല്ല ആഴത്തിലുള്ള അറി
വുണ്ടെങ്കിലേ നന്നായി ശോഭിക്കുവാൻ
സാധിക്കൂ.
ഇന്നത്തെ കാലത്ത് കൈയിൽ പ
ണം ഉണ്ടെങ്കിൽ മാത്രം വീട് പണി നട
ത്തുവാൻ സാധിക്കുകയില്ല. പണം
കൊണ്ട് 10% പ്രശ്നങ്ങളേ തീരുക
യുള്ളൂ. ബാക്കി 90% പ്രശ്നങ്ങൾ പല
ഭാഗങ്ങളിൽനിന്ന് പൊന്തിവരും.
ഇന്നത്തെ സാഹചര്യത്തിൽ ഒരു
കൺസ്ട്രക്‌ഷൻ സ്ഥലത്ത് പ്രോജക്റ്റ്
മാനേജർ കൂടിയേ തീരു. കാരണം ദി
നംപ്രതി പണി സ്‌ഥലത്ത് പ്രശ്നങ്ങൾ
കൂടിക്കൂടിവരുന്നു. പ്രശ്‌നങ്ങൾ പല
വിധമാണ്. പണിക്കൂലി കൂട്ടുന്നു, പണി
ക്കാരെ വേണ്ടത്ര കിട്ടുന്നില്ല, കിട്ടിയ പ
ണിക്കാർ ജോലിയെടുക്കുന്നില്ല, അ
ഡ്വാൻസ് വാങ്ങിച്ച് കബളിപ്പിക്കപ്പെടു
ന്നു. അന്യസംസ്‌ഥാന തൊഴിലാളിക
ളുണ്ടാക്കുന്ന പ്രശ്‌നങ്ങൾ, ജോലിസ്ഥ
ലത്തെ മോഷണം, തൊഴിലാളികൾക്ക്
ആവശ്യമുള്ള നിർദ്ദേശങ്ങൾ സമയത്ത്
കിട്ടാതെ വരുക, മണലിൻ്റെ ക്ഷാമം, ക
മ്പിയുടെ വിലക്കയറ്റം, കരിങ്കല്ലിന്റെ
ക്ഷാമം, ഗുണനിലവാരമില്ലാത്ത ചെങ്ക
ല്ല്, സിമന്റിന്റെ വിലക്കയറ്റം എന്നി
ങ്ങനെ പ്രോജക്റ്റ് മാനേജ്മെൻ്റിൻ്റെ പ്രസക്തി ഏറുകയാണ്.
86 / ഡിസൈനർ + ബിൽഡർ / ജൂലൈ 2012
ചെറിയ പ്രോജക്റ്റ് ആയാലും വ
ലിയ പ്രോജക്റ്റ് ആയാലും കുറ്റമറ്റ പ്രോ
ജക്റ്റ് മാനേജ്മെന്റ് കൂടിയേ തീരൂ. കാര
ണം ആയിരം സ്‌ക്വയർഫീറ്റ് വിസ്തീർ
ണ്ണമുള്ള ഒരു വീടിൻ്റെ പണിയാണെ
ങ്കിൽപോലും മിനിമം പത്ത് ലക്ഷം രൂ
പ ചെലവാകും. ചെലവാക്കുന്നയാൾക്ക്
പത്ത് ലക്ഷം രൂപ വലിയ തുകതന്നെ
യാണ്. അതുകൊണ്ട് എത്ര ചെറിയ
പ്രോജക്റ്റായാലും അതിനൊരു ചുമത
ലക്കാരൻ അനിവാര്യമാണ്.
ഇന്നത്തെ കാലത്ത് കൈയിൽ പ
ണം ഉണ്ടെങ്കിൽ മാത്രം വീട് പണി നട
ത്തുവാൻ സാധിക്കുകയില്ല. പണ്ട് പ
ണമുണ്ടെങ്കിൽ 90% പ്രശ്‌നങ്ങളും കഴി
ഞ്ഞു. എന്നാൽ ഇന്ന് നേരെ മറിച്ചാണ്.