Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales2
ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002-ലെ കർശന വ്യവസ്ഥകൾക്ക് വിരുദ്ധമായി,
പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾ വിശേഷ ദിനങ്ങളിൽ അശ്രദ്ധമായി
ഉപയോഗിക്കുന്നതും, അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ദേശീയ
പതാകയുടെ മഹത്വത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ നശിപ്പിക്കുന്നതും
The Prevention of Insults to National Honour Act, 1971 പ്രകാരം ശിക്ഷാർഹമായ
കുറ്റമാണ്. കൂടാതെ പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകയുടെ അനിയന്ത്രിത
മായ ഉപയോഗം പാരിസ്ഥിതിക നാശത്തിന് കാരണമാക്കുന്നതിനാൽ
ആ നിലയ്ക്കും ശക്തമായ നിയന്ത്രണം ആവശ്യമാണ്.
3. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ
പ്ലാസ്റ്റിക്കിൽ നിർമ്മിക്കുന്ന ദേശീയ പതാകകളുടെ ഉത്പാദനവും വിതരണവും
വിൽപ്പനയും ഉപയോഗവും പ്രദർശനവും കർശനമായി നിരോധിച്ചുകൊണ്ട്
ഉത്തരവാകുന്നു.
4. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകയുടെ ഉപയോഗം പൂർണ്ണമായും
ഇല്ലാതാക്കുന്നതിനും, ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കി
ലെടുത്ത് ദേശീയ ഫ്ളാഗ് കോഡിൽ നിഷ്കർഷിക്കുന്ന രീതിയിൽ ദേശീയ
പതാക ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും എല്ലാ വകുപ്പ്
മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അതീവ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
ഡോ. ഉഷ ടൈറ്റസ്,
സെക്രട്ടറി.
സീഡ് പോലീസ് വിദ്യാർത്ഥികൾ, ഇരിങ്ങാലക്കുട നാഷണൽ ഹയർ
സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട.
സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകൾക്കും/ എല്ലാ വകുപ്പ് മേധാവി
കൾക്കും/എല്ലാ ജില്ലാ കളക്ടർമാർക്കും.
വെബ് ആന്റ് ന്യൂ മീഡിയ (ഗവൺമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരി
ക്കുന്നതിനായി).
ഡയറക്ടർ, വിവര പൊതുജനസമ്പർക്ക വകുപ്പ് (ദൃശ്യ-ശ്രാവ്യ അച്ചടി
മാധ്യമങ്ങൾ വഴി വ്യാപക പ്രചരണം നടത്തുവാൻ).
ഓഫീസ് പകർപ്പ്/കരുതൽ ശേഖരം.