Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

8

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു.)

കേരള സംസ്ഥാനത്തെ പാറ ഉടയ്ക്കൽ, പാറ പൊട്ടിക്കൽ, റോഡ് നിർമ്മാണവും കെട്ടിടനിർമ്മാണവും അറ്റകുറ്റപ്പണികളും, നദികളിൽ നിന്നും മണൽ വാരലും അതിന്റെ കയറ്റിറക്കും മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ടതായ ഏറ്റവും കുറഞ്ഞ കൂലി നിരക്ക് 2010 ആഗസ്റ്റ് 4-ാം തീയതിയിലെ ജി. ഒ. (എംഎസ്.) 87/2010/തൊഴിൽ നമ്പരായി പുറപ്പെടുവിച്ചതും 2010 ആഗസ്റ്റ് 4-ാം തീയതിയിലെ 1786-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ. നമ്പർ 766/2010 ആയും 2011 ജൂലൈ 1-ാം തീയതിയിലെ ജി. ഒ. (എംഎസ്.) 81/2011/തൊഴിൽ നമ്പരായി പുറപ്പെടുവിച്ചതും 2011 ജൂലൈ 5-ാം തീയതിയിലെ 1297-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ. നമ്പർ 411/2011 ആയും പ്രസിദ്ധീകരിച്ചതുമായ വിജ്ഞാപനങ്ങൾ പ്രകാരം സർക്കാർ പുതുക്കി നിശ്ചയിച്ചിരുന്നു. 1948-ലെ ഏറ്റവും കുറഞ്ഞ കൂലി ആക്റ്റിന്റെ (1948-ലെ 11-ാം കേന്ദ്ര ആക്റ്റ്) 5-ാം വകുപ്പ് (1)-ാം ഉപവകുപ്പ് ഖണ്ഡത്തിലും (2)-ാം ഉപവകുപ്പിലും വ്യവസ്ഥ ചെയ്തിരിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പ്രസ്തുത വ്യവസായ മേഖലയിലെ നിലവിലുള്ള ഏറ്റവും കുറഞ്ഞ വേതന നിരക്കുകൾ പുതുക്കി നിശ്ചയിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/

QR code for verification
QR code for verification