Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales5. ഒന്നാം വർഷം ഒഴിച്ചുള്ള തുടർ വർഷങ്ങളിലെ മിഷനുകളുടെ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതികൾ പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് എംപവേർഡ് കമ്മിറ്റി അംഗീകരിച്ച് പ്ലാനിംഗ് ബോർഡിന് നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ്.
6. മിഷനുകളുടെ അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ 2017-2018-ലെ വാർഷിക പദ്ധതി രേഖയിൽ ഉൾക്കൊള്ളിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കേണ്ടതാണ്.
പൊതുവിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനു വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉൾക്കൊണ്ടുകൊണ്ട് പൊതുവിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയായ "പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം" പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടെ ചേർക്കുന്നു.
- പൂർണ്ണമായും ശിശുകേന്ദ്രീകൃതമാക്കി അംഗൻവാടി, പ്രീ-പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥി സമീപന സമിതി (പഠനരീതി) ആധുനികമായി പരിഷ്കരിക്കുകയും അതിനനുസരിച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിക്കുകയും അഞ്ചുവയസ്സു വരെ കുട്ടി ആർജ്ജിക്കേണ്ട കാര്യങ്ങൾ ആർജ്ജിച്ചു എന്ന് ഉറുപ്പു വരുത്തുകയും ചെയ്യുക.
-
1 മുതൽ 12 വരെ ഓരോ ക്ലാസ്സിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികളും അന്താരാഷ്ട്ര നിലവാരമുള്ള ധാരണകളും കഴിവുകളും കഴിവിനനുസരിച്ച് നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
- എ) പഠന വിഷയങ്ങളിലെ ആശയദൃഢത, കണക്ക്, സയൻസ്, ഐടി വിഷയങ്ങളിലെ കുട്ടിയുടെ ധാരണയും കഴിവും.
- ബി) പാഠ്യേതര വിഷയങ്ങളിലെ വൈവിദ്ധ്യവും ആർജ്ജവവും.
- സി) സാമൂഹ്യ രംഗത്തെ ധാരണ, പരിസ്ഥിതി ജ്ഞാനം തുടങ്ങിയവ
- ഡി) ഭാഷാ ജ്ഞാനം, കമ്യൂണിക്കേഷൻ സ്കിൽ, ചുരുങ്ങിയത് 3 ഭാഷകളെങ്കിലും ഉപയോഗിക്കുവാൻ കഴിവ് ഉണ്ടാകും.
- ഇ) ആരോഗ്യപരമായ അവസ്ഥ
- കുട്ടിയുടെ കഴിവ് കേവലം വിഷയ പഠനത്തിൽ ഒതുക്കാതെ സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിൽ സമഗ്രവികസനം ലക്ഷ്യമാക്കുക വഴി യഥാർത്ഥ വിദ്യാഭ്യാസ ലക്ഷ്യം കൈവരിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക
- അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ പഠനോപകരണങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുക
- ഉന്നത നിലവാരത്തിലെ അദ്ധ്യാപനം ഉറപ്പാക്കത്തക്ക രീതിയിൽ അദ്ധ്യാപക പരിശീലനം ഉറപ്പുവരുത്തുക
- പാഠ്യേതര പഠനം ഉയർത്തുന്നതിനാവശ്യമായ ഭൗതിക, മാനസിക, സാംസ്കാരിക സൗകര്യങ്ങൾ ഒരുക്കുക
- കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക. മാലിന്യനിർമ്മാർജ്ജനം ഒരു സംസ്കാരമായി രൂപപ്പെടുത്തിയെടുക്കുക
- മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കാനാവുന്ന തരത്തിൽ ഇടപെടലുകൾ നടത്തുക
- പ്ലാസ്റ്റിക് മുക്ത - കീടനാശിനി മുക്ത - ലഹരി മുക്ത കാമ്പസുകൾ സൃഷ്ടിക്കുക
- "ക്യാമ്പസ് തന്നെ പാഠപുസ്തകം" എന്ന ആശയത്തെ ജനകീയമായി വികസിപ്പിച്ചെടുക്കുക വഴി പ്രകൃതിക്കിണങ്ങിയ 10,000 മാതൃകാ തുരുത്തുകൾ കേരളത്തിൽ സൃഷ്ടിക്കുക.
2