Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

15 - ാം കേരള നിയമസഭ

8 - ാം സമ്മേളനം

നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം നം. 208

01-02-2023 - ൽ മറുപടിയ്ക്

നിലമ്പൂർ ജില്ല ആശുപത്രിയിൽ കാർഡിയോളജി ഡോക്ടറെ നിയമിക്കാൻ നടപടി

ചോദ്യം ഉത്തരം
ശ്രീ. പി.വി.അൻവർ ശ്രീമതി വീണാ ജോർജ്ജ്
(ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി)
(എ) മലപ്പുറം ജില്ലയിലെ നിലമ്പൂർ ജില്ല ആശുപത്രിയിൽ കാർഡിയോളജി ഡോക്ടറെ നിയമിക്കണമെന്നഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രിക്ക്, എം.എൽ.എ. നൽകിയ നിവേദനങ്ങളിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; നിവേദനങ്ങൾ സ്വീകരിച്ച തീയതിയും ഫയൽ നമ്പരും ഫയൽ ഇപ്പോൾ ഏത് കാര്യാലയത്തിന്റെ പരിഗണനയിലാണെന്നും അറിയിക്കാമോ; (എ) മലപ്പുറം ജില്ലയിലെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാർഡിയോളജി ഡോക്ടറെ നിയമിക്കണം എന്നഭ്യർത്ഥിച്ച് ബഹു.എം.എൽ.എ നൽകിയ നിവേദനങ്ങൾ 16.08.2022, 20.09.2022 എന്നീ തീയതികളിൽ ലഭ്യമായി ആയതിന്മേൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ പി.എൽ.എ 2/ 55190/2022/ ആ.വ.ഡ നമ്പർ ഫയലിൽ തുടർ നടപടി സ്വീകരിച്ചു വരുന്നു.
(ബി) പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നിലമ്പൂർ താലൂക്കിലെ ഒരു സർക്കാർ/സ്വകാര്യ ആശുപത്രികളിലും കാർഡിയോളജി വിഭാഗമോ ഡോക്ടർമാരോ ഇല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാർഡിയോളജി ഡോക്ടറില്ലാത്തതിനാൽ താലൂക്കിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ ഹൃദയാഘാതം കാരണം മരണപ്പെട്ട സാഹചര്യങ്ങളും തുടർന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളും സർക്കാർ കണക്കിലെടുത്തിട്ടുണ്ടോ; വിശദവിവരം നല്കുമോ; (ബി) നിലമ്പൂർ താലൂക്കിൽ സർക്കാർ മേഖലയിൽ കാർഡിയോളജി സൗകര്യമുള്ള ആശുപത്രികൾ നിലവിലില്ല. എന്നാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ഒ പി ചികിത്സ ഫിസിഷ്യന്റെ നേതൃത്വത്തിൽ നൽകി വരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഹൃദയാഘാതമുള്ള രോഗികൾക്ക് ത്രോംബോലൈസസ് ചികിത്സ ആവശ്യമായ കേസുകളിൽ നൽകി വരുന്നു. അരിത്മിയ, ഹൈപ്പോ ടെൻഷൻ, ഷോക്ക്, ഹൈപ്പർ ടെൻസീവ് ക്രൈസിസ് തുടങ്ങിയ കാർഡിയാക് എമർജൻസി രോഗങ്ങൾക്കും ലഭ്യമായ ചികിത്സ ജനറൽ മെഡിസിൻ വിഭാഗം മുഖേന ആശുപത്രിയിൽ നിന്ന് നൽകി വരുന്നു.
(സി) കാർഡിയോളജി വിഭാഗം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് ഒരുക്കാൻ സന്നദ്ധമെങ്കിൽ കാർഡിയോളജി ഡോക്ടറെയും ജീവനക്കാരെയും നിയമിക്കാൻ നടപടി സ്വീകരിക്കുമോ എന്നറിയിക്കുമോ; (സി) സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ആർദ്രം പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി സേവനം ആദ്യം നടപ്പിലാക്കുന്നത് ജില്ലാതല ആശുപത്രികളിലാണ്. ആയതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തിരിക്കുന്നത് തിരൂർ ജില്ലാ ആശുപത്രിയെയാണ്.

1 of 2