Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to SalesScore
4. തന്നിരിക്കുന്ന ലോകത്തിന്റെ രൂപരേഖയിൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതെങ്കിലും നാലെണ്ണം
അടയാളപ്പെടുത്തുക. (4×1=4)
A) യൂറോപ്പ്
B) ദമാസ്ക്കസ്
C) മക്ക
D) മദീന
E) ബ്രസീൽ
F) പെറു
5 മുതൽ 14 വരെയുള്ളവയിൽ ഏതെങ്കിലും 8 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 2 സ്കോർ വീതം. (8×2=16)
5. ഹോമിനോയിഡുകളുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
6. അബ്ദ് അൽ-മാലിക്കിന്റെ ഏതെങ്കിലും രണ്ട് ഭരണ നടപടികൾ എഴുതുക.
7. ചെങ്കിസ്ഖാന്റെ കൊറിയർ സംവിധാനത്തെ കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
8. യാസയെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
9. മൈക്കലാഞ്ചലോ ബൂണറോട്ടിയെക്കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
10. വെനീസും ജനോവയും യൂറോപ്പിന്റെ ഇതര ഭാഗങ്ങളിൽ നിന്നും വ്യത്യാസപ്പെട്ടിരുന്നതെങ്ങനെ?
11. അമേരിക്കയിലെ തദ്ദേശീയർക്കും യൂറോപ്പുകാർക്കുമിടയിൽ നിലനിന്നിരുന്ന പരസ്പര കാഴ്ചപ്പാടുകളെക്കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.