Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

2021-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ്
തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ

(നിയമസഭ പാസ്സാക്കിയ പ്രകാരമുള്ളത്)

2006-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി
ക്ഷേമനിധി ആക്റ്റ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—2006-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി
ക്ഷേമനിധി ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീണ്ടും ഭേദഗതി
ചെയ്യുന്നത് യുക്തമായിരിക്കുകയാൽ;

ഭാരത റിപ്പബ്ലിക്കിന്റെ എഴുപത്തിരണ്ടാം സംവത്സരത്തിൽ താഴെ പറയും പ്രകാരം
നിയമമുണ്ടാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2021-ലെ കേരള ഷോപ്സ് ആന്റ്
കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്റ്റ് എന്ന് പേര്
പറയാം.

(2) ഇത് 2021 ഫെബ്രുവരി 24-ാം തീയതി പ്രാബല്യത്തിൽ വന്നതായി
കരുതപ്പെടേണ്ടതാണ്.

2. 4-ാം വകുപ്പിന്റെ ഭേദഗതി.—2006-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ
എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ആക്റ്റ് (2006-ലെ 24) (ഇതിനുശേഷം പ്രധാന
ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 4-ാം വകുപ്പിന്റെ (6)-ാം ഉപവകുപ്പിൽ, “(1) ഉം (2) ഉം”
എന്ന അക്കങ്ങൾക്കും ബ്രായ്ക്കറ്റുകൾക്കും വാക്കുകൾക്കും ശേഷം “(3) ഉം” എന്ന അക്കവും
ബ്രായ്ക്കറ്റുകളും വാക്കും ചേർക്കേണ്ടതാണ്.

3. റദ്ദാക്കലും ഒഴിവാക്കലും.—(1) 2021-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ
എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2021-ലെ 121)
ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം
ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ
ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ
ഏതെങ്കിലും നടപടിയോ, ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ
ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ്.

KNPP.1980/2021.