Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Salesകേരള സർക്കാർ
സംഗ്രഹം
ആരോഗ്യകുടുംബക്ഷേമ വകുപ്പ് - മെഡിക്കൽ വിദ്യാഭ്യാസം - ജീവനക്കാര്യം - ഫിസിയോളജി വിഭാഗം - പൊതു സ്ഥലംമാറ്റം, 2018 - ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആരോഗ്യകുടുംബക്ഷേമ (ബി) വകുപ്പ്
സ.ഉ.(സാധാ) നം.2263/2018/ആകുവ തീയതി, തിരുവനന്തപുരം, 14.07.2018.
പരാമർശം:-1. 15.05.2015 ലെ സ.ഉ (കൈ) നം. 102/2015/ആകുവ
2. 25.02.2017 ലെ സ.ഉ (പി) നം.3/2017/പി&എ.ആർ.ഡി.
3. 08.03.2018 ലെ സ.ഉ (സാധാ) നം.797/2018/ആകുവ
4. മെഡിക്കൽ വിദ്യാഭ്യാസവകുപ്പു ഡയറക്ടറുടെ 28.05.2018, 18.06.2018
തീയതികളിലെ ജി3/16863/2018/ഡി.എം.ഇ നമ്പർ കത്ത്.
ഉത്തരവ്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിയോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ താഴെപ്പറയും പ്രകാരം പൊതു സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
i. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസറായ
ഡോ.സുധാകരൻ.എം.സി.-യ്ക്ക് ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലേയ്ക്ക്
സ്ഥലംമാറ്റം നൽകി പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജോലി
ക്രമീകരണ വ്യവസ്ഥയിൽ നിയമിക്കുന്നു.
ii. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ
സേവനമനുഷ്ഠിക്കുന്ന ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ അസ്സോസിയേറ്റ്
പ്രൊഫസറായ ഡോ. ജയാ മേരി ജോർജിന് തൃശൂർ സർക്കാർ മെഡിക്കൽ
കോളേജിലേയ്ക്ക് സ്ഥലംമാറ്റം നൽകി. ഡോ.സുധാകരൻ. എം.സി-യെ സ്ഥലംമാറ്റുന്ന
ഒഴിവിൽ നിയമിക്കുന്നു.
(ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം).
ദിലീപ്.സി.ഡി
അണ്ടർ സെക്രട്ടറി
മെഡിക്കൽ വിദ്യാഭ്യാസവകുപ്പു ഡയറക്ടർ, തിരുവനന്തപുരം
പ്രിൻസിപ്പൽ, സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി/ഇടുക്കി/തൃശൂർ
ഡോ.സുധാകരൻ.എം.സി, അസ്സോസിയേറ്റ് പ്രൊഫസർ, ഫിസിയോളജി വിഭാഗം,
സർക്കാർ മെഡിക്കൽ കോളേജ്, തൃശൂർ
ഡോ. ജയാ മേരി ജോർജ്, അസ്സോസിയേറ്റ് പ്രൊഫസർ, ഫിസിയോളജി വിഭാഗം,
സർക്കാർ മെഡിക്കൽ കോളേജ്, ഇടുക്കി
....2