Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

എന്നാൽ ജാമ്യം ഏതു തരത്തിലായാലും മുൻകൂർ അനുമതിക്കുള്ള അപേക്ഷയോടൊപ്പം "Certificate of Sufficiency of Security" യുടെ പകർപ്പുകൾ കൂടി നൽകേണ്ടതുണ്ട്.

12. ഒരു ചിട്ടിക്കായി സമർപ്പിച്ചിട്ടുള്ള സെക്യൂരിറ്റി തന്നെ മറ്റൊരു ചിട്ടിക്കു വേണ്ടിയും ജാമ്യമായി സ്ഥാപിക്കാമോ?

ചിട്ടിക്ക് ജാമ്യമായി സ്ഥാപിച്ചിട്ടുള്ള കരണങ്ങൾ (FD, Bank Guarantee, Govt Security etc) എന്തു തന്നെയായാലും അത് അസിസ്റ്റൻ്റ് രജിസ്ട്രാർ പക്കൽ ഏൽപ്പിച്ചിരിക്കേണ്ടതാണ്. ആയതിനാൽ ഈ രീതിയിൽ ഒരു ചിട്ടിക്ക് നൽകിയിട്ടുള്ള ജാമ്യം മറ്റൊരു ചിട്ടിക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുകയില്ല. എന്നാൽ സ്ഥാവര വസ്‌തു ജാമ്യമായി നൽകുന്ന സംഗതിയിൽ അതിന്മേൽ ബാദ്ധ്യതകൾ ഇല്ലെന്ന് അസിസ്റ്റന്റ് രജിസ്ട്രാർമാർ ഉറപ്പുവരുത്തിയിരിക്കേണ്ടതാണ്. ഇതിലേക്കായി 30 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് പരിശോധിച്ചിരിക്കേണ്ടതാണ് [റൂൾ 20(2)]. ബാദ്ധ്യതകൾ ഇല്ലാത്ത വസ്തുവാണ് ജാമ്യമായി സ്വീകരിക്കേണ്ടത് എന്നതിനാൽ ഒരേ വസ്തു ഒന്നിൽ കൂടുതൽ ചിട്ടികൾക്ക് ജാമ്യമായി നൽകാൻ സാധിക്കുന്നതല്ല.

13. സ്ഥാവര വസ്തുവല്ലാതെ മറ്റ് വിധത്തിലാണ് ജാമ്യം നൽകപ്പെട്ടിട്ടുള്ളതെങ്കിലും ചിട്ടി അവസാനിക്കുമ്പോഴോ പകരമായി പുതിയ ജാമ്യം സ്ഥാപിക്കുന്ന അവസരത്തിലോ ജാമ്യം വിടുതൽ ചെയ്യുന്നതിനായി ആവശ്യമെങ്കിൽ ഒരു കരണം അസിസ്റ്റൻ്റ് രജിസ്ട്രാർ ഒപ്പിട്ട് നൽകേണ്ടതാണ് എന്ന് റൂൾ 23-ൽ പ്രസ്താവിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഒരു സെക്യൂരിറ്റി ബോണ്ട് പ്രകാരമുള്ള ചാർജ് വിടർത്തണമെന്നാണോ അതുകൊണ്ട് ഉദ്ദേശിക്കുന്നത്? അങ്ങനെയെങ്കിൽ മുമ്പ് ഒരു സെക്യൂരിറ്റി ബോണ്ട് കൂടി രജിസ്റ്റർ ചെയ്തിരിക്കേണ്ടതല്ലേ?

ജാമ്യമായി സമർപ്പിച്ചിരിക്കുന്നത് സ്ഥാവരവസ്തു അല്ലെങ്കിൽ പോലും ആവശ്യമെങ്കിൽ ഫോർമാന് തങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അസിസ്റ്റൻ്റ് രജിസ്ട്രാറുടെ പേരിലോ, വരിക്കാരുടെ പേരിലോ, ഉചിതവും നിയമവിധേയവുമായ മറ്റേതെങ്കിലും രീതിയിലോ ഒരു ജാമ്യപത്രം കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ജാമ്യപത്രത്തിൻ്റ വിടുതലാണ് ഉദ്ദേശിക്കുന്നത്. സർക്കാർ സെക്യൂരിറ്റികൾ ജാമ്യമായി നൽകുന്ന സംഗതിയിൽ അവ അസിസ്റ്റന്റ്റ് രജിസ്ട്രാറുടെ പേരിൽ മാറ്റി വാങ്ങിയിരിക്കേണ്ടതാണ്. ഇത്തരത്തിൽ അസിസ്റ്റൻ്റ് രജിസ്ട്രാറുടെ പേരിൽ മാറ്റി വാങ്ങിയിട്ടുള്ള സർക്കാർ സെക്യൂരിറ്റി ഫോർമാൻ്റെ പേരിലേക്ക് തന്നെ തിരികെ നൽകുന്നതിന് ഒരു വിടുതൽ പത്രം ആവശ്യമായി വരികയാണെങ്കിൽ അതും ഫോർമാൻ്റെ ചെലവിൽ എഴുതി നൽകാവുന്നതാണ്.

14. ഒരിക്കൽ നൽകിയ സെക്യൂരിറ്റി പിൻവലിച്ച് പുതിയ സെക്യൂരിറ്റി നൽകാനാവുമോ?

റൂൾ 23 ലെ നിബന്ധനകൾക്കു വിധേയമായി ഒരിക്കൽ നൽകിയ സെക്യൂരിറ്റി പിൻവലിച്ച് പുതിയ സെക്യൂരിറ്റി നൽകാവുന്നതാണ്. എന്നാൽ ആദ്യമായി സെക്യൂരിറ്റി സ്വീകരിക്കുമ്പോൾ പാലിച്ച എല്ലാ നടപടിക്രമങ്ങളും ഈ അവസരത്തിലും പാലിക്കേണ്ടതാണ്. പുതിയ Certificate of Sufficiency of Security അനുവദിക്കേണ്ടതുമാണ്.