Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

05.10.2018
പ്രസിദ്ധീകരണാർത്ഥം
(എല്ലാ എഡിഷനിലും)

സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡ് 2018 - അപേക്ഷകൾ ക്ഷണിക്കുന്നു

എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ, ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. 2017-18 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളാണ് പ്രധാനമായും അവാർഡിനായി പരിഗണിക്കുന്നത്. താഴെപ്പറയുന്ന ആറ് വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

  • വൻകിട ഊർജ്ജ ഉപഭോക്താക്കൾ - വൻകിട വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 1000 ടൺ എണ്ണക്ക് മുകളിലോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ.
  • ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ - വൻകിട - ഇടത്തരം വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 150 മുതൽ 1000 ടൺ എണ്ണക്ക് തുല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ.
  • ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ - ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 150 ടൺ എണ്ണക്ക് താഴെയോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്നവർ.
  • കെട്ടിടങ്ങൾ - ഊർജ്ജസംരക്ഷണ പദ്ധതികൾ/പരിപാടികൾ നടപ്പിലാക്കിയ പൊതു/വാണിജ്യ കെട്ടിടങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവ.
  • വ്യക്തികൾ - ഊർജ്ജസംരക്ഷണ പ്രോത്സാഹകർ, ഊർജ്ജസംരക്ഷണ മേഖലയിൽ നൂതന ആശയങ്ങൾ പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികൾ ഇതിൽപെടുന്നു.
  • സംഘടനകളും സ്ഥാപനങ്ങളും - തദ്ദേശ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, ഗവേഷണവും നൂതനാശയങ്ങളും വികസിപ്പിക്കുന്ന സംഘടനകൾ, ബി.ഇ.ഇ സ്റ്റാർ ലേബലുകളുള്ള ഉപകരണങ്ങളുടെ നിർമ്മാതാക്കൾ, വിവിധ റേറ്റിംഗുകളുള്ള കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്നവർ, നിർമ്മിക്കുന്നവർ എന്നിവർ ഈ വിഭാഗത്തിൽപ്പെടുന്നു.

അവാർഡുകൾ ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ 2018 ഡിസംബർ 14-ന് നൽകുന്നതായിരിക്കും. അപേക്ഷാഫോറം തിരുവനന്തപുരം, ശ്രീകാര്യത്തുള്ള എനർജി മാനേജ്മെന്റ് സെന്ററിൽ നിന്നും നേരിട്ടോ തപാലിലോ ലഭിയ്ക്കുന്നതാണ്. ഏത് വിഭാഗത്തിനുള്ള ഫോറമാണ് വേണ്ടതെന്ന് കത്തിൽ സൂചിപ്പിച്ചിരിയ്ക്കണം. അപേക്ഷാഫോറം www.keralaenergy.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 2018 ഒക്ടോബർ 30-നകം ഡയറക്ടർ, എനർജി മാനേജ്മെന്റ് സെന്റർ, ശ്രീകൃഷ്ണ നഗർ, ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം 695017 (ഫോൺ : 0471 2594922, ഫാക്സ് : 0471 2594923 ഇ-മെയിൽ : ecaward@keralaenergy.gov.in ) എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും ഈ വിലാസത്തിൽ ബന്ധപ്പെടുക.

ഡയറക്ടർ