Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales-
ജയിലിന്റെ സൗകര്യാർത്ഥം ടി പദ്ധതികളുടെ / ഉപകരണങ്ങളുടെ നടത്തിപ്പിനായി ഒന്നിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാമെങ്കിലും ഇൻ ചാർജ്ജ് എന്ന നിലയിൽ ഒരാൾക്കുമാത്രം പൂർണ്ണ ചുമതല നൽകേണ്ടതാണ്. പ്രസ്തുത പദ്ധതികൾ / ഉപകരണങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ അയക്കുക, കംപ്ലയ്ന്റുകൾ രജിസ്റ്റർ ചെയ്യുക, ടി സംവിധാനത്തിന്റെ സർവ്വീസ്, മെയിന്റനൻസ് എന്നിവ നോക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് ഇപ്രകാരം ചാർജ്ജ് നൽകപ്പെടുന്ന ഉദ്യോഗസ്ഥന്റെ ചുമതലയായിരിക്കും.
-
പദ്ധതികളുടെ / ഉപകരണങ്ങളുടെ ഇൻ-ചാർജ്ജ് ചുമതലയുള്ള ഉദ്യോഗസ്ഥർ സ്ഥലംമാറി പോകുന്ന പക്ഷം സൂപ്രണ്ട് ടി ചുമതല സ്ഥലം മാറ്റ ഉത്തരവിൽ രേഖപ്പെടുത്തി മറ്റൊരു ഉദ്യോഗസ്ഥനെ ഏല്പിക്കേണ്ടതാണ്.
-
പദ്ധതികൾ/ ഉപകരണങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ casual leave, Off എന്നിവ എടുക്കുമ്പോഴും ടി ചുമതല ടിയാൻ തന്നെ നിർവ്വഹിക്കുകയോ അല്ലായെങ്കിൽ മറ്റാരെയെങ്കിലും ഏൽപ്പിച്ച് ടിയാന് ടി ചുമതല ഭംഗിയായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയം ചെയ്യേണ്ടതാണ്.
-
സൂപ്രണ്ടിന് കീഴിലായി അസിസ്റ്റന്റ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ജോയിന്റ് സൂപ്രണ്ട് തസ്തികകൾ ഉള്ള സ്ഥാപനങ്ങൾ ടി പ്രധാന പദ്ധതികളുടെ / ഉപകരണങ്ങളുടെ മേൽനോട്ട ചുമതല ടി തസ്തികയിലെ ഒരു ഉദ്യോഗസ്ഥന് നൽകി ഉത്തരവാക്കേണ്ടതും അത്തരം തസ്തികകൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ സൂപ്രണ്ട് തന്നെ ടി ചുമതല നേരിട്ട് വഹിക്കേണ്ടതുമാണ്. മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേര് വിവരവും വാട്സ് ആപ്പ് നമ്പരും ടെക്നിക്കൽ സെല്ലിനെ അറിയിക്കേണ്ടതാണ്.
-
വിവിധ പദ്ധതികൾ നടത്തുന്നത് സംബന്ധിച്ച daily report അയക്കേണ്ടതുണ്ടെങ്കിൽ അത് യഥാസമയം നിശ്ചിത ഫോർമാറ്റിൽ ജയിൽ ആസ്ഥാനകാര്യാലയത്തിൽ അറിയിക്കേണ്ടതാണ്.
-
എല്ലാ ജയിലുകളിലേയും ജനറൽ ഡി.പി.ഒ മാരുടെ റിപ്പോർട്ട് ബുക്കിൽ പ്രസ്തുത പ്രധാനപ്പെട്ട പദ്ധതികൾ / ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് എഴുതി സൂക്ഷിക്കേണ്ടതാണ്. ഇക്കാര്യം സൂപ്രണ്ട് വ്യക്തിപരമായി എല്ലാ ദിവസവും ഉറപ്പുവരുത്തേണ്ടതാണ്.
-
വീഡിയോകോൺഫറന്സിംഗ് സംവിധാനം, സി.സി.ടി.വി സിസ്റ്റം, സോളാർ സിസ്റ്റം, പവ്വർ ഫെൻസിംഗ് തുടങ്ങിയ പദ്ധതികളുടെ വാറന്റി / എ.എം.സി കാലാവധി എന്നുവരെയുണ്ട് എന്ന് മനസ്സിലാക്കി പ്രസ്തുത കാലാവധിയ്ക്കുമുമ്പ് എ.എം.സി പുതുക്കുന്നതിനുള്ള നടപടികൾ ഇൻ ചാർജ്ജ്, മേൽനോട്ട ഉദ്യോഗസ്ഥൻ, സൂപ്രണ്ട് എന്നിവർ സ്വീകരിക്കേണ്ടതാണ്.
-
ജയിൽ സ്ഥാപനങ്ങളിലെ Generator, UPS, കമ്പ്യൂട്ടർ, പ്രിന്റർ, പൾവറൈസർ, ഫോട്ടോകോപ്പിയർ, വാഹനങ്ങൾ, ഇലക്ട്രോണിക് ട്രോളി തുടങ്ങിയ എല്ലാ ഇലക്ട്രിക് / ഇലക്ട്രോണിക്സ് / മെക്കാനിക്കൽ ഉപകരണങ്ങളുടേയും വാറന്റി ഉറപ്പുവരുത്തുക, ഇൻഷുറൻസ് പുതുക്കൽ, പിരിയോഡിക്കൽ സർവ്വീസ്, റിപ്പയർ തുടങ്ങിയ എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം ഇൻ ചാർജ്ജ്, മേൽനോട്ട ഉദ്യോഗസ്ഥൻ, സൂപ്രണ്ട് എന്നിവർക്ക് ഉണ്ടായിരിക്കും.
-
ജയിലിലെ എല്ലാ പദ്ധതികളുടേയും നടത്തിപ്പ് സംബന്ധിച്ച ലോഗ് (ദിവസേനയുള്ള
P4-7556/2020/PrHQ
1e1114
Page 2 of 3