Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales
കണ്ണൂർ സർവ്വകലാശാല
(സിംഗിൾ വിൻഡോ )
SWC/SWC IV/9546/2024
തീയതി: 13.08.2024
പ്രസിദ്ധീകരണത്തിന്
അഫിലിയേറ്റഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ
ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി. പ്രോഗ്രാമുകളിലെ SC/ST ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 19/08/2024 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 14/08/2024 മുതൽ 16/08/2024 വരെയുള്ള തിയ്യതികളിൽ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
സെൽഫ് ഫിനാൻസിങ് കോളേജുകളിലെ SC/ST ഉൾപ്പെടെയുള്ള പി.ജി. ഒഴിവുകളിലേക്ക് 23/08/2024 മുതൽ 24/08/2024 വരെയുള്ള തീയതിയിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 21/08/2024 മുതൽ 22/08/2024 വരെയുള്ള തിയ്യതികളിൽ അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്സൈറ്റിൽ നൽകുന്നതായിരിക്കും.
(സംവരണ വിഭാഗത്തിൽ പെട്ടവർ ഇൻഡക്സ് മാർക്കിൻറെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.) വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അവസരമുണ്ട്. പുതിയതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.
ബന്ധപ്പെടേണ്ട നമ്പർ: 0497 2715261, 0497 2715284, 7356948230
ഇ-മെയിൽ ഐഡി : pgsws@kannuruniv.ac.in
വെബ്സൈറ്റ്: www.admission.kannuruniversity.ac.in