Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales2
കശുവണ്ടി ലഭിക്കുകയുള്ളു. എന്നാൽ പ്രവർത്തന മൂലധനത്തിന്റെ അഭാവം മൂലം അതിന് കഴിയാറില്ല. ഇത് പ്രതിസന്ധിയ്ക്ക് കാരണമാണ്.
2. പ്രവർത്തന മൂലധനം സമയ ബന്ധിതമായി ലഭ്യമാക്കാത്തത്.
സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തിന് ആവശ്യമായ കശുവണ്ടിയുടെ സിംഹഭാഗവും ഇറക്കുമതി ചെയ്യുകയാണ് പതിവ്. വിവിധ രാജ്യങ്ങളിലെ, വിളവ് സമയബന്ധിതമായി ഇറക്കുമതി ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ ആവശ്യാനുസരണം കശുവണ്ടി ലഭിക്കുകയുള്ളു. എന്നാൽ നിലവിലുള്ള ബാദ്ധ്യതകൾ മൂലം കൂടുതൽ ലോൺ അനുവദിക്കുന്നതിന് ബാങ്കുകൾ തയ്യാറാകുന്നില്ല. നിലവിലുള്ള കണക്ക് പ്രകാരം ഏകദേശം 3000 കോടി രൂപയുടെ Outstanding loan കശുവണ്ടി മേഖലയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ 200 കോടി NPA(Non Performing Assets) ആയതായും 800 കോടി രൂപ Stressed Asset ആയതായും കണക്കാക്കുന്നുണ്ട്.
3. കേന്ദ്രസർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം.
ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് കേന്ദ്ര സർക്കാർ 9.36% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി. തന്മൂലം ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയ്ക്ക് ഏകദേശം 10%ത്തിന്റെ വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയുടെ 25% പരിപ്പ് കയറ്റുമതി ചെയ്താൽ അഡ്വാൻസ് ഓതറൈസേഷൻ സ്കീം പ്രകാരം ആനുകൂല്യം ലഭിയ്ക്കും. എന്നാൽ 80 കിലോ തോട്ടണ്ടി സംസ്കരിക്കുമ്പോൾ 10 മുതൽ 13 കി.ഗ്രാം വരെയേ കയറ്റുമതി ഉല്പന്നങ്ങൾ ലഭിക്കുന്നുള്ളു.
4. ആധുനികവല്ക്കരണം നടപ്പാക്കാതിരുന്നത്.
തൊഴിലാളികളുടെ ഉല്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഭാഗികമായ യന്ത്രവല്ക്കരണം ആവശ്യമുണ്ട്.