Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

322210/2022/ITD AGRIDIR

File No. ADFW/756/2020-IT2 (Computer No. 101042)

പ്രീമിയം

  • പദ്ധതിയിൽ ചേരുന്ന കർഷകർ, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പ്രീമിയം തുക അടച്ചിരിക്കേണ്ടതാണ്. ഈ തുക മടക്കി നൽകുന്നതല്ല.
  • കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് പ്രീമിയം തിട്ടപ്പെടുത്തുന്നതാണ്.
  • അപേക്ഷ സമർപ്പിച്ച് പരമാവധി 10 ദിവസത്തിനുള്ളിൽ ഫീൽഡ് പരിശോധന നടത്തി പ്രീമിയം ഒടുക്കുവാനുള്ള സന്ദേശം ലഭിക്കുന്നതാണ്.
  • സന്ദേശം ലഭിച്ച് 10 ദിവസത്തിനുള്ളിൽ പ്രീമിയം എയിംസ് പോർട്ടൽ ലോഗിൻ വഴി ഒടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്.
  • പ്രീമിയം തുക അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്ക് ശേഷം മാത്രമേ നഷ്ടപരിഹാരത്തിനു അർഹതയുള്ളൂ.
  • Premium അപ്രൂവ് ചെയ്തതിനു ശേഷം അപേക്ഷയിൽ തിരുത്തൽ വരുത്താൻ സാധിക്കില്ല.
  • പ്രീമിയം അടയ്ക്കുന്നതിന് മുൻപ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അപ്രൂവ് ചെയ്യുന്നതിനു തൊട്ടു മുൻപ് വരെ അപേക്ഷ കർഷകന് റിട്ടേൺ ചെയ്യാൻ കഴിയും.
  • റിട്ടേൺ ചെയ്ത അപേക്ഷകൾ കർഷകന്റെ ലോഗിനിൽ RETURNED APPLICATIONS എന്ന ടാബിൽ ആണ് എത്തുക.
  • ഇഷ്യൂ ചെയ്ത പോളിസി കർഷകന്റെ ലോഗിനിൽ POLICY ISSUED എന്ന ടാബിൽ ആണ് ലഭിക്കുക.

കേരള സർക്കാർ കാർഷിക

കേരള സർക്കാർ

Generated from file no. ADFW/756/2020-IT2 AGRIDIR, ADFW on 19/09/2022 12:40 pm

തയ്യാറാക്കിയത്: ഐ ടി ഡിവിഷൻ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 5