Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Salesപതിനാലാം കേരള നിയമസഭ
ബിൽ നമ്പർ 66
2017-ലെ കേരള ജലസ്രോതസ്സ് സംരക്ഷണ അതോറിറ്റി
രൂപീകരണ ബിൽ
(ശ്രീ. ബി. സത്യൻ, എം.എൽ.എ. നോട്ടീസ് നൽകിയത്)
സംസ്ഥാനത്തെ ജലസ്രോതസ്സുകൾ അനുദിനം ഇല്ലാതാവുകയും
മലിനമാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ
അവയെ സംരക്ഷിക്കുന്നതിനും സ്രോതസ്സുകളിലെ ജലചൂഷണം
തടയുന്നതിനും അതുവഴി കൊടും വരൾച്ചയിൽ നിന്നും
സംസ്ഥാനത്തെ രക്ഷിക്കുന്നതിനും വ്യവസ്ഥ
ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.-ജലദൗർലഭ്യം നേരിടുന്ന ഈ വേളയിൽ ജല സ്രോതസ്സുകൾ
സംരക്ഷിക്കേണ്ടത് ആവശ്യമാകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയെട്ടാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം
നിയമമുണ്ടാക്കുന്നു.--
1. ചുരുക്കപ്പേരും ആരംഭവും വ്യാപ്തിയും.— (1) ഈ ആക്ടിന് 2017-ലെ ‘കേരള
ജലസ്രോതസ്സ് സംരക്ഷണ അതോറിറ്റി രൂപീകരണ ആക്ട്’ എന്ന് പേര് പറയാം.
(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവചനങ്ങൾ.—(എ) ‘ജലസ്രോതസ്സ്’ എന്നാൽ നീരുറവകൾ, കുളങ്ങൾ,
തടാകങ്ങൾ, നെൽവയലുകൾ, തോടുകൾ തുടങ്ങി എല്ലാ ജലാശയങ്ങളും ഉൾപ്പെടുന്നു.
(ബി) ‘അതോറിറ്റി’ എന്നാൽ കേരള സംസ്ഥാന ജലസ്രോതസ്സ് സംരക്ഷണ
അതോറിറ്റി എന്നർത്ഥമാകുന്നു.
(സി) ‘തദ്ദേശസ്വയംഭരണ സ്ഥാപനം’ എന്നാൽ ജലസ്രോതസ്സ് സ്ഥിതി
ചെയ്യുന്ന ഗ്രാമപഞ്ചായത്ത്/കോർപ്പറേഷൻ/മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു.
3. അതോറിറ്റിയുടെ ഘടന.—(1) ജലവിഭവ വകുപ്പ് സെക്രട്ടറി ചെയർമാനായിരിക്കും.