Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales Page 1 of 1
ആസാദി
കാ
അമൃത് മഹോത്സവ്
കനത്ത മഴ ശമിക്കുമ്പോൾ ഉണ്ടാകുന്ന വർദ്ധിത ആർദ്രതയും ഊഷ്മാവും വിളകളിൽ താഴെ പറയുന്ന പൂപ്പൽ രോഗങ്ങങ്ങൾ അധികരിക്കാൻ ഇടവരുത്തും. ജാഗ്രത പുലർത്തുക.
| തെങ്ങ് | വിവിധ രോഗം |
കൂമ്പ്ചീയൽ
|
കൂമ്പുചീയൽ ഉണ്ടായാൽ പ്രാരംഭ ഘട്ടത്തിൽ
തന്നെ രോഗം ബാധിച്ച ഭാഗങ്ങൾ ചെത്തിമാറ്റി നശിപ്പിക്കുകയും മുറിവിൽ ബോഡോ കുഴമ്പു പുരട്ടുകയും ചെയ്യുക. തുടർന്ന് പുതുനാമ്പു വരുന്നത് വരെ കൂമ്പിനെ ഒരു പ്ലാസ്റ്റിക് ടലാസുപയോഗിച്ചു പൊതിഞ്ഞു മഴ വെള്ളം ഇറങ്ങാതെ സംരക്ഷിക്കുക. സമീപത്തുള്ള തെങ്ങുകളുടെ കുരുത്തോലക്കും ചുറ്റുമുള്ള ഒലക്കവിളകളിലും ഒരു ശതമാനം വീര്യമുള്ള ബോഡോ മിശ്രിതം തളിക്കുക. |
| കവുങ്ങ് | കായ്ക്കുന്ന രോഗം |
മഹാളി
|
ഒരു ശതമാനം വീര്യമുള്ള ബോർഡോ
മിശ്രിതം കുലകളിലും ഇലകളിലും തളിച്ച് കൊടുക്കുക. |
| കുരുമുളക് | വിവിധ രോഗം |
ചീച്ചൽ രോഗം
|
മുൻകരുതലായി ട്രൈക്കോഡർമ
സമ്പുഷ്ടമാക്കിയ വേപ്പിൻ പിണ്ണാക്ക്-ചാണക മിശ്രിതം 150 ഗ്രാം വീതം തടത്തിൽ വിതറി മണ്ണുമായി ചേർത്തിളക്കുക. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ റെഡോമിൽ രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തടത്തിലെ മണ്ണ് കുതിർക്കുക. ഇലകളിൽ ചീച്ചൽ കാണുകയാണെങ്കിൽ ഇതേ മിശ്രിതം ഇലകളിലും തണ്ടിലും തളിക്കുക. |
| വാഴ | വിവിധ രോഗം |
ഇലപ്പുള്ളി രോഗം
|
രോഗം ബാധിച്ച ഇലകൾ വെട്ടി മാറ്റി തീയിട്ടു
നശിപ്പിക്കുക. ടിൽറ്റ് അല്ലെങ്കിൽ കോൺടാഫ് ഇവയിലേതെങ്കിലും 2 മില്ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിക്കുക |
ഒപ്പ്/-
നോഡൽ ഓഫീസർ
(ഗ്രാമീണ കൃഷി കാലാവസ്ഥ സേവ പദ്ധതി)