Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

5 നിയമനരീതി : നേരിട്ടുള്ള നിയമനം. [ഹിന്ദു നാടാർ സമുദായത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം].

6 പ്രായപരിധി : 18-43. ഉദ്യോഗാർത്ഥികൾ 02.01.1980 നും 01.01.2005 -നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). [പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 (i) ഉൾപ്പെടെ].

കുറിപ്പ് :- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II, പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 നോക്കുക. (ഖണ്ഡിക 2 (i) ഒഴികെ).

7 യോഗ്യതകൾ :

(A) കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ മാത്തമാറ്റിക്സിലോ, സ്റ്റാറ്റിസ്റ്റിക്സിലോ ഉള്ള ബിരുദം ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ B.Ed/BT ബിരുദവും ഉണ്ടായിരിക്കണം.

കുറിപ്പ് : 17.07.1965 ലെ G.O(MS) No.526/65/PD യിലെ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ്/സംസ്ഥാന നിയമസഭകൾ ഇവയിലേതെങ്കിലും പാസാക്കിയ നിയമപ്രകാരം സ്ഥാപിതമായിട്ടുള്ളതോ UGC അംഗികൃതമായിട്ടുള്ളതോ ആയ സർവ്വകലാശാലകൾ നൽകുന്ന ഡിഗ്രികൾ, ഡിപ്ലോമകൾ ഇവ സർക്കാർ സർവ്വീസിലേക്കുള്ള നിയമനങ്ങൾക്ക് സ്വീകാര്യമാണ്.

ലിങ്ക് : https://www.keralapsc.gov.in/sites/default/files/Inline-files/circular_12_18_1.pdf

(B) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) പാസ്സായിരിക്കണം.

എക്സംപ്ഷൻ :

  1. ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫിൽ/ പി.എച്ച്.ഡി / ഏതെങ്കിലും വിഷയത്തിൽ എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016, G.O.(P)No.15/2020/G Edn തീയതി 9.10.2020).
  2. CTET Primary Stage പാസ്സായവരെ KTET CATEGORY I -ൽ നിന്നും CTET Elementary Stage പാസ്സായവരെ KTET CATEGORY II -ൽ നിന്നും ഒഴിവാക്കാവുന്നതാണെന്ന 09.03.2018 -ലെ 1866829/J3/2017/പൊ.വി.വ. നമ്പർ സർക്കാർ പരിപത്രത്തിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ KTET CATEGORY III, IV എന്നിവയ്ക്ക് പകരമായി CTET യോഗ്യത സ്വീകരിക്കുന്നതല്ല.

കുറിപ്പ് :-

  1. ബന്ധപ്പെട്ട വിഷയത്തിൽ നേടിയിട്ടുള്ള എം.ഫിൽ യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല തത്തുല്യമായി അംഗീകരിച്ചതോ ആയിരിക്കണം
  2. മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദം നേടിയവർക്കും ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്/ബി.റ്റി ബിരുദമുളള പക്ഷം ഈ തസ്തികയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
  3. നാഷണൽ കൗൺസിൽ ഫോർ റൂറൽ ഹയർ എഡ്യൂകേഷൻ നൽകിയിട്ടുള്ള റൂറൽ സർവ്വീസ് ഡിപ്ലോമയും ഡിഗ്രിക്ക് തുല്യമായി ഈ തസ്തികയ്ക്ക് പരിഗണിക്കുന്നതാണ്.
  4. NCERT യുടെ മൈസൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ നടത്തുന്ന ഫിസിക്സ് -കെമിസ്ട്രി- ഗണിതശാസ്ത്രം സ്ട്രീമിലെ Bsc..Ed യോഗ്യത നേടിയവർക്കും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. (G.O.(P) No. 117/13/G Edn. Dated 30.3.2013.)
  5. ബിരുദത്തിന് / ബിരുദാനന്തര ബിരുദത്തിന് ഐച്ഛികമായി പഠിച്ച വിഷയവും ഏതു വിഷയത്തിലാണ് ബി.എഡ്/ബി.റ്റി ലഭിച്ചിട്ടുള്ളതെന്നും അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.
  6. ഈ തസ്തികയ്ക്ക് എഴുത്ത് (വിവരണാത്മക/ഒ.എം.ആർ/ഓൺലൈൻ) പരീക്ഷ ഉണ്ടെങ്കിൽ