Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

അവതാരിക

സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി VIII-ന്റെ 2018-2019 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകളുടെ പരിശോധന സംബന്ധിച്ച മൂന്നാമത് റിപ്പോർട്ട് സമിതിയുടെ അദ്ധ്യക്ഷനായ ഞാൻ സമർപ്പിക്കുന്നു.

2018 ഫെബ്രുവരി 14, 15 എന്നീ തീയതികളിൽ സമിതി യോഗം ചേർന്ന് കേരള നിയമസഭയുടെ ചട്ടങ്ങളിലും മാർഗ്ഗനിർദ്ദേശരേഖകളിലും വ്യവസ്ഥചെയ്തിട്ടുള്ള വിധം താഴെപ്പറയുന്ന ധനാഭ്യർത്ഥനകളിൽ ഉൾക്കൊള്ളുന്ന വിവിധ ചെലവിനങ്ങൾ പരിശോധിച്ചു

ധനാഭ്യർത്ഥന നമ്പർ V — ചരക്ക് സേവന നികുതിയും കാർഷികാദായ നികുതിയും വിൽപ്പന നികുതിയും.
ധനാഭ്യർത്ഥന നമ്പർ VII — മുദ്രപ്പത്രങ്ങളും രജിസ്ട്രേഷനും
ധനാഭ്യർത്ഥന നമ്പർ VIII — ഹജൂര്
ധനാഭ്യർത്ഥന നമ്പർ X — ട്രഷറികളും അക്കൗണ്ടുകളും
ധനാഭ്യർത്ഥന നമ്പർ XI — ജില്ലാ ഭരണവും പലവകയും
ധനാഭ്യർത്ഥന നമ്പർ XVI — പെൻഷനും പലവകയും
ധനാഭ്യർത്ഥന നമ്പർ XXVIII — പലവക സാമ്പത്തിക സർവ്വീസുകൾ
ധനാഭ്യർത്ഥന നമ്പർ XLIII — നഷ്ടപരിഹാരവും അവകാശ കൈമാറ്റങ്ങളും
ധനാഭ്യർത്ഥന നമ്പർ XLV — പലവക വായ്പകളും മുൻകൂറുകളും
ധനാഭ്യർത്ഥന നമ്പർ XLVI — സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും.

ധനാഭ്യർത്ഥനകളുടെ പരിശോധനാവേളയിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലഭിച്ച കുറിപ്പുകൾ സമിതി പരിശോധിക്കുകയും സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥരിൽ നിന്നും ആവശ്യമായ ഘട്ടങ്ങളിൽ കൂടുതൽ വിശദീകരണം ആരായുകയും ചെയ്തു.

ഭരണഘടനാപരവും സാമ്പത്തികപരവുമായ പരിമിതികൾക്ക് വിധേയമായി സമിതി അഭിപ്രായങ്ങൾ രൂപീകരിക്കുകയും നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. ധനാഭ്യർത്ഥനകളിന്മേൽ ലഭിച്ച ബഡ്ജറ്റ് വിഹിതം അപര്യാപ്തമായ ശീർഷകങ്ങളിന്മേൽ അധിക തുക അനുവദിക്കുന്നതിനുള്ള സമിതിയുടെ ശിപാർശകൾ അടങ്ങിയതാണ് ഈ റിപ്പോർട്ട്.

2018 ഫെബ്രുവരി 19-ാം തീയതി ചേർന്ന യോഗത്തിൽ ഈ റിപ്പോർട്ട് സമിതി അംഗീകരിച്ചു.

തിരുവനന്തപുരം,
2018 ഫെബ്രുവരി 19.

ഡോ. ടി. എം. തോമസ് ഐസക്,
അദ്ധ്യക്ഷൻ,
സബ്ജക്ട് കമ്മിറ്റി VIII.