Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales1/5255491/2022
ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനം-നിർദ്ദേശങ്ങൾ
ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ വഴി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു. സർവ്വീസിലിരിക്കുന്ന സർക്കാർ ജീവനക്കാരെയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബൂത്ത് ലെവൽ ഓഫീസർമാരായി വിഭാവനം ചെയ്യുന്നത്. ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടർപട്ടിക തയ്യാറാക്കുന്നതിനായി, പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ഒന്ന് എന്ന കണക്കിൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് (തഹസിൽദാർ) ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറുടെ (ജില്ലാ കളക്ടർ) അംഗീകാരത്തോടെ ജനപ്രാതിനിധ്യ നിയമം,1950 സെക്ഷൻ 13 B(2) അനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാരെ (ബി.എൽ.ഒ.) നിയമിക്കുന്നത്. തന്റെ ഒദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം വരാതെ ഓഫീസ് സമയത്തിന് ശേഷവും ഒഴിവ് ദിവസങ്ങളിലുമാണ് ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതല നിർവ്വഹിക്കേണ്ടത്. ബൂത്ത് ലെവൽ ഓഫീസർമാർ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ഏറ്റവും താഴെത്തട്ടിൽ പ്രതിനിധീകരിക്കുന്നവരാണ്. ജനാധിപത്യ പ്രക്രിയയിൽ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ മുഴുവൻ സമയ ചുമതലക്കാരല്ലെങ്കിലും ബൂത്ത് ലെവൽ ഓഫീസർമാരുടെ ജോലി പ്രധാനപ്പെട്ടതാണ്. ജനപ്രാതിനിധ്യ നിയമം,1950 സെക്ഷൻ 13 CC അനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതല നിർവ്വഹിക്കുന്ന കാലത്തോളം, വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റേതൊരാളെ പോലെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡെപ്യൂട്ടേഷനിലായിരിക്കും ബി.എൽ.ഒ.മാർ. മാന്വൽ ഓൺ ഇലക്ട്രൽ റോൾ അധ്യായം 5, ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനം, ചുമതല, കർത്തവ്യം എന്നിവ സംബന്ധിച്ച് വിശദമാക്കുന്നു.
നിയമന രീതി
സർക്കാർ ജീവനക്കാർ താൻ വോട്ടറായുള്ള പോളിംഗ് സ്റ്റേഷനിൽ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ( www.ceo.kerala.gov.in/bloRegistration.html ) ഓൺലൈനായി EPIC (തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്) നമ്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന രസീത് പ്രിന്റ് ചെയ്തെടുത്ത് അപേക്ഷകൻ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പോളിംഗ് ബൂത്ത് അടിസ്ഥാനത്തിൽ ലഭ്യമാകും. അപേക്ഷകൾ പരിശോധിച്ച് യോഗ്യമെന്ന് കണ്ടെത്തിയാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സ്വീകരിക്കുകയും അല്ലാത്തവ നിരാകരിക്കുകയും ചെയ്യും. സ്വീകരിക്കപ്പെട്ട അപേക്ഷകൾ ചേർത്ത് ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കുന്നതിന് സർക്കാർ ജീവനക്കാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കും. ബൂത്ത്