Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

മാപ്പ് ചെയ്യാൻ സാധിക്കുകയില്ല. ഐ.കെ.എം -ൽ റിപ്പോർട്ട് ചെയ്താൽ ഭൂരിപക്ഷം എണ്ണത്തിനും പരിഹാരം ലഭിക്കുന്നതാണ്. ബാക്കിയുള്ളവ - Receipt PDE വഴി രേഖപ്പെടുത്തേണ്ടതാണ്. ഇത് കൂടാതെ അരിയറും കറന്റും ഒരേ financial year -ൽ വാങ്ങിയിട്ടുള്ളവക്കും ഈ പ്രശ്നം ഉണ്ടാകുന്നുണ്ട്.

43: സഞ്ചയ - സാംഖ്യ ഇന്റഗ്രേഷൻ കഴിഞ്ഞ പഞ്ചായത്താണ്. ഫ്രണ്ട് ഓഫീസിൽ എടുത്ത ചില റസീപ്റ്റുകൾ സഞ്ചയയിൽ പോസ്റ്റ് ആയി കാണുന്നില്ല? എന്താണ് പരിഹാരം ?

സാംഖ്യ - സഞ്ചയ ഇന്റഗ്രേഷൻ പൂർത്തിയായ തദ്ദേശസ്ഥാപനങ്ങളിൽ ഓട്ടോമാറ്റിക് ആയി പോസ്റ്റിംഗ് നടക്കുന്നുണ്ട്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിലപ്പോൾ ഏതാനും റസീപ്റ്റുകൾ സാംഖ്യയിൽ നിന്നും സഞ്ചയയിലേക്ക് എത്തുകയില്ല. ഇതിനുപരിഹാരമായി Sync tool എന്നൊരു Utility application എല്ലാ പഞ്ചായത്തുകൾക്കും നൽകിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ഈ ആപ്ലിക്കേഷൻ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഏതെങ്കിലും റസീപ്റ്റുകൾ സഞ്ചയയിൽ എത്തിയിട്ടില്ലെങ്കിൽ അതെല്ലാം ഓട്ടോമെറ്റിക്ക് ആയി എത്തുന്നതാണ്. വെബ് സാംഖ്യ പ്രവൃത്തനക്ഷമമാകുന്നതോടെ ഇതിന് ശാശ്വത പരിഹാരം ലഭിക്കുന്നതാണ്.

44: സഞ്ചയ - സാംഖ്യ ഇന്റഗ്രേഷൻ കഴിഞ്ഞ പഞ്ചായത്താണ്. ഫ്രണ്ട് ഓഫീസിൽ കാൻസൽ ചെയ്ത ചില റസീപ്റ്റുകൾ സഞ്ചയയിൽ കാൻസൽ ആയി കാണുന്നില്ല? ഇത് വീണ്ടും സഞ്ചയയിൽ മാനുവൽ ആയി കാൻസൽ ചെയ്യേണ്ടി വരുന്നു. എന്താണ് പരിഹാരം ?

ഫ്രണ്ട് ഓഫീസിൽ രേഖപെടുത്തുന്ന ടാക്സ് റസീപ്റ്റുകൾ സഞ്ചയയിലേക്ക് എത്തുന്നത് ഫ്രണ്ട് ഓഫീസ് കമ്പ്യൂട്ടറിൽ SOAP എന്നൊരു utility ഇൻസ്റ്റാൾ ചെയ്യുന്നത് കൊണ്ടാണ്. എന്നാൽ കാൻസലേഷൻ നടത്തുന്നത് (അപ്രൂവ് ചെയ്യുന്നത്) സെക്രട്ടറി / അക്കൌണ്ടന്റ് കമ്പ്യൂട്ടറിലാണ്. ഈ കമ്പ്യൂട്ടറിൽ Soap utility ഇൻസ്റ്റാൾ ചെയ്യാതിരുന്നാൽ കാൻസൽ ചെയ്ത റസീപ്റ്റുകൾ സഞ്ചയയിൽ ഓട്ടോമെറ്റിക്ക് ആയി കാൻസലാവുകയില്ല.

45: 2013 മുതലുള്ള മുഴുവൻ റസീപ്റ്റുകളും രേഖപ്പെടുത്തി. എന്നാൽ ഫ്രണ്ട് ഓഫീസിൽ നികുതി സ്വീകരിക്കുമ്പോൾ ചില റസീപ്റ്റുകൾ സഞ്ചയയിൽ പോസ്റ്റ് ആയിട്ടില്ല എന്ന് കാണുന്നു. ഇതിനാൽ വലിയൊരു തുക ഡിമാൻഡ് കാണിക്കുന്നു. എന്താണ് പരിഹാരം?

Receipt PDE വഴി രേഖപെടുത്തിയ റസീപ്റ്റുകൾ രേഖപ്പെടുത്തുമ്പോൾ റസീപ്റ്റ് തീയതിയിൽ വന്ന തെറ്റുകൾ കാരണം കളക്ഷനിൽ വരില്ല . ഇത് പരിശോധിച്ച് പരിഹരിക്കുന്നതിനായി Operator login -ൽ Request-ൽ Collection Reposting - മെനു എടുക്കുക. ഈ മെനുവിൽ ലിസ്റ്റ് ചെയ്യുന്ന റസീപ്റ്റുകളെല്ലാം Edit നൽകി Receipt Date ഒരിക്കൽ കൂടി നൽകി post ചെയ്യുക. ഇങ്ങനെ ആ മെനുവിലെ മുഴുവൻ റസീപ്റ്റുകളും ചെയ്യേണ്ടതാണ്. കൂടാതെ Search -ൽ Demand view എന്ന സ്ക്രീനിൽ ഈ കെട്ടിടം തെരെഞ്ഞെടുത്ത് താഴെയുള്ള Receipts Tab ക്ലിക്ക് ചെയ്ത് അതിലെ Approval Status എന്ന കോളത്തിൽ എല്ലാ റസീപ്റ്റുകളുടെയും സ്റ്റാറ്റസ് അപ്രൂവ്ഡ് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക. അപ്രൂവ്ഡ് സ്റ്റാറ്റസിലുള്ള കെട്ടിടങ്ങൾ മാത്രമേ കളക്ഷനിൽ വരുകയുള്ളൂ.

DCB Questions

46: DCB റിപ്പോർട്ടും അരിയർ റിപ്പോർട്ടും എടുക്കുമ്പോൾ ആകെ ബാലൻസ് തുകകൾ തമ്മിൽ വ്യത്യാസം കാണുന്നു.