Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

അനുസരിച്ചു പ്രിൻസിപ്പൽനിയമനം നടത്താൻ ആവശ്യമായ ഇടപെടൽ
സംഘടന നടത്തിവരുന്നു.

നവംബർ 6ന് പേ റിവിഷൻ സംബന്ധിച്ച് ഇറങ്ങിയ ഉത്തരവ് അധ്യാപകരെ
പ്രതികൂലമായി ബാധിക്കുന്നതാണ്. അത് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടു
ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രിക്കും, പ്രിൻസിപ്പൽ സെക്രട്ടറിക്കും സംഘടന
കത്ത് നൽകിയിട്ടുണ്ട്. എത്രയും വേഗത്തിൽ ആ ഉത്തരവ് തിരുത്തി ഇറക്കാൻ
വേണ്ട ഇടപെടൽ നടത്തിവരുന്നു.

9.10.2020ന് കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ
പുതിയ ട്രാൻസ്ഫർ നോംസിന്റെ പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് വേണ്ടി
സംഘടനകളുടെ യോഗം ചേർന്നിരുന്നു. അതിൽ സംഘടനയെ പ്രതിനിധീകരിച്ച്
ജനറൽ സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു. നാലു വർഷം കൂടുമ്പോൾ
ഉള്ള നിർബന്ധിത സ്ഥലം മാറ്റം, ഹോം സ്റ്റേഷൻ മാറ്റം ഒരുപ്രാവശ്യം മാത്രമേ
സാധിക്കുകയുള്ളൂ തുടങ്ങിയ അധ്യാപക വിരുദ്ധ നിർദ്ദേശങ്ങൾ ഒരു രീതിയിലും
അനുവദിക്കുകയില്ല എന്ന സംഘടനാ നിലപാട് അറിയിച്ചിട്ടുണ്ട്.

ഡിഗ്രി ഒന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചതിനാൽ
കോളേജുകളിലും ഗസ്റ്റ് അധ്യാപകരുടെ ആവശ്യകത ഉണ്ട്. ഈ വിഷയത്തിൽ
എത്രയും വേഗം കോളേജ് വിദ്യാഭ്യാസവകുപ്പിൻറെ ഭാഗത്തുനിന്നും ഉത്തരവ്
നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഫിസിക്കൽ എഡ്യൂക്കേഷൻ
അധ്യാപകനിയമനത്തിന് തടസ്സംനിൽക്കുന്ന രീതിയിലുള്ള ഒരു ഉത്തരവ്
നിലനിൽക്കുന്നുണ്ട്. അത് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടു കോളേജ്
വിദ്യാഭ്യാസഡയറക്ട‌ർക്കും ഉന്നതവിദ്യാഭ്യാസവകുപ്പിനും സംഘടന കത്ത്
നൽകിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മുഴുവൻ അധ്യാപകരും പുരോഗമന
ആശയങ്ങൾക്ക് കരുത്തു പകരാനും, വിദ്യാഭ്യാസമേഖലയുടെ ഉണർവ് ലക്ഷ്യം
വയ്ക്കാനും ഉതകുന്ന രീതിയിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ
ജാഗ്രത കാണിക്കണം. ഇതിനുവേണ്ട പ്രചാരണപ്രവർത്തനങ്ങൾ യൂണിറ്റുക
ളിൽ നടത്തണം.

റിട്ടയേർഡ് ടീച്ചേർസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ വിതുരയിലെ ഫ്ലാറ്റ് -
വില്ല നിർമാണനടപടികൾ പുരോഗമിക്കുന്നുണ്ട്. നമ്മുടെ അധ്യാപകർക്ക്
അവിടെ ഫ്ലാറ്റും, വില്ലയും ലഭിക്കുന്നതിനും, സൊസൈറ്റി ഭരണ സമിതിയിൽ
പങ്കാളിത്തം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള പ്രൊപോസൽ അവരുടെ ഭാഗത്തു
നിന്നും വന്നിട്ടുണ്ട്.

സംഘടനയുടെ 2021ലെ കലണ്ടർ പ്രിന്റിങിലാണ്. അത് ലഭ്യമായാൽ ഉടൻ
തന്നെ യൂണിറ്റുകളിൽ എത്തിക്കുന്നതാണ്. സംഘശബ്ദം അടുത്തയാഴ്ച
യോടുകൂടി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഫ്.എസ്.ഇ.ടി.ഓയുടെ നമ്മുടെ സംഘടനാവിഹിതവും ഫെഡറേഷൻ
കേന്ദ്ര കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനുള്ള വിഹിതവുമുൾപ്പെടെ 13,500 രൂപ
സംഘടന നൽകിയിട്ടുണ്ട്. മെംബർഷിപ്പ് പ്രവർത്തനം പൂർത്തീകരിച്ചിട്ടുണ്ട്.
ഇതിനായി സമയബന്ധിതമായി പ്രവർത്തിച്ച യൂണിറ്റ് സെക്രട്ടറിമാർ,
ജില്ലാസെക്രട്ടറിമാർ, സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങി എല്ലാ
പ്രവർത്തകരെയും സംഘടന അഭിവാദ്യം ചെയ്യുന്നു.

തുടർന്ന് ജില്ലാസെക്രട്ടറിമാർ ജില്ലാറിപ്പോർട്ടിംഗ് നടത്തി. ഈ റിപ്പോർട്ടു
കൾക്കുമേൽ വിശദമായ ചർച്ച നടന്നു. തുടർന്ന് അജണ്ട തിരിച്ചുള്ള വിഷയ
ങ്ങളിൽ ചർച്ച നടന്നു. ചർച്ചയിൽ എല്ലാ പ്രവർത്തകസമിതി അംഗങ്ങളും
സജീവമായി പങ്കെടുത്തു. ഇതിനെത്തുടർന്ന് താഴെപ്പറയുന്ന തീരുമാനങ്ങ
ളെടുത്തു.

[3]