Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

2

ഭേദഗതി ചെയ്തതു കൊണ്ടും താഴെ പട്ടികയിലെ (1)-ാം കോളത്തിൽ പറയുന്ന ജില്ലകളിലെ (2)-ാം കോളത്തിൽ പറയുന്ന മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഉൾപ്പെടുന്ന (3)-ാം കോളത്തിൽ പറയുന്ന പ്രദേശങ്ങളെ ഒഴിവാക്കി (4)-ാം കോളത്തിൽ പറയുന്ന പ്രകാരം പുതിയ മുനിസിപ്പാലിറ്റികളായി 2015 നവംബർ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധം രൂപീകരിക്കുവാനും അതിന് (5)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന ആസ്ഥാനം നിശ്ചയിക്കുവാനും കേരള സർക്കാർ ഉദ്ദേശിക്കുന്ന വിവരം ഇതിനാൽ പ്രസിദ്ധീകരിക്കുന്നു.

പ്രസ്തുത നിർദ്ദേശങ്ങൾ ഈ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പതിനഞ്ച് ദിവസം തികയുന്ന തീയതിക്കോ അതിനു ശേഷമോ പരിഗണനയ്ക്കെടുക്കുന്നതാണെന്നും, പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച് മേൽപ്പറഞ്ഞ തീയതിക്കോ അതിനുമുമ്പോ ഏതെങ്കിലും വ്യക്തികളിൽ നിന്നോ, ഗ്രാമ പഞ്ചായത്തുകളിൽ നിന്നോ മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നോ ലഭിച്ചേക്കാവുന്ന ആക്ഷേപങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഏതെങ്കിലും ഉണ്ടെങ്കിൽ അവ സർക്കാർ പരിഗണനയ്ക്കായി എടുക്കുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു. അത്തരം ആക്ഷേപങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ (ഇ എം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് (അനക്സ്), തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ മേൽപ്പറഞ്ഞ തീയതിയ്ക്കകം അയച്ചുതരേണ്ടതാണ്.