Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

Dec. 1997)

സഊദി അറേബ്യയുടെ തിയ്യതി സംബന്ധമായി 36 മാസങ്ങളിലെ ആദ്യ ദിവസങ്ങളെപ്പറ്റിയുള്ള പഠനങ്ങളിൽ ഹിജ്റ (1410, 1411, 1412) 14 മാസങ്ങൾ ആരംഭിച്ചത് ചന്ദ്രൻ സൂര്യനേക്കാൾ മുമ്പ് അസ്തമിച്ച ദിവസങ്ങളിലാണ്. ബാക്കിയുള്ള മാസങ്ങളിൽ ചന്ദ്രന്റെ പ്രായം 14 മണിക്കൂർ പോലും തിക യാത്ത അവസ്ഥയിലായിരുന്നു കാണ പ്പെട്ടത്. ഇത് തികച്ചും അസാധ്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അതെല്ലാം വ്യാജത്തിന്റെയും മിഥ്യാസ ങ്കൽപ്പങ്ങളുടെയും ചന്ദ്രക്കലയെ അടി സ്ഥാനമാക്കിയുള്ളതാണ്. ചന്ദ്രക്കല കാണണമെങ്കിൽ അതിൻ്റെ പ്രായം ചുരുങ്ങിയത് 18 മണിക്കൂറിൽ കൂടുതൽ വേണം എന്ന കാര്യം നാം ദയവ് ചെയ്ത് ഓർക്കണം; പൊതുവെ 20 മുതൽ 24 മണിക്കൂർ വരെ. കൂടാതെ സൂര്യാസ്തമയത്തിന് ശേഷമായിരി ക്കണം ചന്ദ്രന്റെ അസ്ത‌മയം. സാധാ രണയായി 50 മിനുട്ടെങ്കിലും ചന്ദ്രൻ ആകാശത്തുണ്ടായിരിക്കണം. ആയതി നാൽ ഈ 36 മാസത്തെയും സഊദി മാസനിർണയങ്ങൾ ശാസ്ത്രീയമായി അസംബന്ധവുമാണ്. ഇസ്ലാമിന്റെ മാസനിർണയത്തിൽ അനാവശ്യമായി ഇടപെടുകയും തിരിമറി നടത്തുകയും ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ ശിക്ഷ കാത്തിരിപ്പുണ്ടെന്ന് മുസ്‌ലിംകൾ ജാഗ്രതപ്പെടേണ്ടതാണ്. (Islamic Voice. 1997)

കണക്കും ഗോളശാസ്ത്രവും

ഇസ്ലാമും

അനുസ്യൂതം ഒഴുകുന്ന കാലപ്രവാ ഹത്തെ സമയഖണ്ഡങ്ങളാക്കി കണക്കാക്കുക എന്നത് മനുഷ്യന്റെ ഒരാവശ്യമാണ്. അതിന് ആകാശത്ത് സ്ഥാപിച്ച ഗോള ഘടികാരങ്ങളെ ആശ്ര യിക്കാനാണ് അല്ലാഹു പറയുന്നത്. കാലനിർണയത്തിനായി മനുഷ്യൻ ആവിഷ്കരിച്ച സമയനിർണയപദ്ധതിക ളെല്ലാം സൂര്യ ചന്ദ്രന്മാരുടെ ചലനങ്ങ ളുടെ ഗണിതത്തെ അടിസ്ഥാനമാക്കി യുള്ളതാണ്. കാരണം സൂര്യചന്ദ്രന്മാ

രുടെ ചലനം ഒരു നിശ്ചിതമായ കണ ക്കിന്റെ (ഹിസാബ്) അടിസ്ഥാനത്തിലാ ണെന്നും ചന്ദ്രന് എണ്ണിക്കണക്കാക്കിയ മൻസിലുകളും (രാശികൾ) അഹില്ല കളും (കലകൾ) ഉണ്ടെന്നും ഖുർആൻ പറയുന്നു.

“സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കനുസരിച്ചാണ് ചുറ്റിക്കൊണ്ടിരി ക്കുന്നത്” (55:6)

“അവനത്രെ സൂര്യനെ ഉജ്ജ്വല തേജസ്സുള്ളതും ചന്ദ്രനെ പ്രകാശം പ്രതിഫലിക്കുന്നതുമാക്കുകയും വർഷ ങ്ങളുടെ എണ്ണവും കണക്കും നിങ്ങൾക്ക് അറിയുന്നതിന് വേണ്ടി ചന്ദ്രന് രാശിമണ്ഡലങ്ങൾ നിർണയിക്കു കയും ചെയ്തിട്ടുള്ളവൻ. ന്യായമായ ആവശ്യാർത്ഥമല്ലാതെ അല്ലാഹു അത് സൃഷ്ടിച്ചിട്ടില്ല. കാര്യങ്ങൾ ഗ്രഹിക്കുന്ന ജനങ്ങൾക്ക് വേണ്ടി അവൻ ദൃഷ്‌ടാന്ത ങ്ങൾ വിവരിക്കുന്നു” (10:6)

“ചന്ദ്രന്റെ കലകളെ (Phases of moon) കുറിച്ച് അവർ നിന്നോട് ചോദി ക്കുന്നു. പറയുക അത് മനുഷ്യരാശിക്ക് സമയം നിർണയിക്കാനുള്ള ഒരു ഉപാ ധിയാണ്” (2:190)

മേൽ വിവരിച്ച ഖുർആൻ ആയത്തു കളിൽ നിന്ന് മൂന്ന് കാര്യങ്ങൾ വ്യക്ത മാക്കുന്നു.

  1. സൂര്യനും ചന്ദ്രനും കാലനിർണയ ത്തിനുള്ള ഉപാധികളാണ്.
  2. സൂര്യനും ചന്ദ്രനും കണിശവും നമുക്ക് ഗ്രഹിക്കാൻ കഴിയുന്നതു മായ ഒരു ഗണിത നിയമം പാലി ക്കുന്നു.
  3. മനുഷ്യൻ കാലനിർണയം നടത്തേ ണ്ടത് കണക്കിനെ അടിസ്ഥാ നമാക്കി ചലിക്കുന്ന ആകാശഗോ ളങ്ങളെ നോക്കിയാണ്.

ദിവസങ്ങളെ അക്കങ്ങൾകൊണ്ട് നിജപ്പെടുത്തുന്ന പട്ടികയാണ് കലണ്ടർ. കലണ്ടറുകളിൽ അതിന് ഉപയോഗി ക്കുന്ന 'തിയ്യതി' എന്ന വാക്ക് ചന്ദ്രക്ക ലകൾക്ക് സംസ്കൃതത്തിൽ പറയുന്ന 'തിഥി' എന്ന പദത്തിന്റെ തൽഭവമാണ് എന്നുകൂടി നാം മനസ്സിലാക്കണം. സൂര്യൻ്റെ ദിനചലനങ്ങളെ (Diurnal

motion ദുലൂക്കി ശംസ്) കണക്കാക്കി യാണ് നമസ്കകാരസമയം മുൻകൂട്ടി നിശ്ചയിക്കാൻ നമുക്ക് സാധിക്കുന്നത് ഗോളത്തിന്റെ ചലനനിയമങ്ങൾ പഠിച്ചു കൊണ്ടാണല്ലോ. അതായത്, സൂര്യ ന്റെയും ആകാശത്തിന്റെയും പ്രതീക മാണ് നമ്മുടെ വാച്ചിൻ്റെ സൂചിയും ഡയലും. വാച്ചിന്റെ സൂചിയുടെ നീക്ക ങ്ങൾ സൂര്യന്റെ ചലനത്തിന്റെ കണക്ക നുസരിച്ചാണ്. ആ വാച്ച് നോക്കി നാം സമയാസമയങ്ങളിൽ ബാങ്ക് കൊടുക്കു ന്നു. അപ്രകാരം ചന്ദ്രക്കലകളുടെ വൃദ്ധിക്ഷയങ്ങളും ദീർഘവൃത്തത്തി ലുള്ള അതിൻ്റെ ഭ്രമണവും കാരണം രാശികൾ തോറുമുണ്ടാകുന്ന വ്യതിയാ നങ്ങളും നമുക്കിന്ന് ഗണിച്ചെടുക്കാൻ സാധിക്കും. അപ്പോൾ കൂടുതൽ സൗ കര്യപ്രദമായ രീതിയിൽ മുൻകൂട്ടി കണ ക്കിൻ്റെ അടിസ്ഥാനത്തിൽ മാസപ്പിറവി നിശ്ചയിക്കുന്നത് സുന്നത്തിനെതിരാകു ന്നതെങ്ങനെ? മാസപ്പിറവിയുടെ മാന ദണ്ഡം ചന്ദ്രനെ നഗ്നദൃഷ്‌ടികൊണ്ട് കാണൽ തന്നെയാണ്. അതായത് തിരു നബി (സ)യുടെ സുന്നത്തനുസരിച്ച് നഗ്നദൃഷ്ടികൊണ്ട് കാണാൻ ആവശ്യ മായ ചന്ദ്രന്റെ പ്രായവും (Moon age) ഭൂമിസൂര്യ രേഖയിൽ നിന്നുള്ള കോണ കലവും (Elongation) നമുക്കിന്ന് അറി യാം. അതിൻ്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി മാസപ്പിറവി തീരുമാനിക്കു കയും ചെയ്യാം.

ഒരു ഹദീസിന്റെ വിശദീകരണം

ഇബ്നു ഉമർ (റ) രിവായത്ത് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്. “നാം ഉമ്മീ സമുദായമാണ്. എഴുത്തും കണക്കും നമുക്കറിയില്ല അതുകൊണ്ട് നവചന്ദ്രോദയം കാണും വരേക്കും നിങ്ങൾ നോമ്പ് ആരംഭിക്കരുത്. അടുത്ത നവചന്ദ്രോദയം കാണും വരേക്കും നോമ്പവസാനിപ്പിക്കുകയും അരുത്. മേഘങ്ങൾ നിമിത്തമോ മറ്റൊ നവചന്ദ്രോദയം കാണാൻ കഴിയാത്ത അവസ്ഥ വന്നാൽ അത് കണക്കുകൂട്ടു ക. (ഫ ഖദറൂ ലഹൂ - calculate it (it's appearance)”

‘നാം നിരക്ഷര സമുദായമാണ് കണക്കും എഴുത്തും നമുക്കറിയില്ല’ എന്ന് പറഞ്ഞ് ആരംഭിക്കുന്ന പ്രസ്തുത

36

സത്യദൂതൻ ഡിസംബർ - 2002

520