Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

പൊതുജനശ്രദ്ധയ്ക്ക്

രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്തതുകൊണ്ട് മാത്രം ഭൂമി വ്യക്തിയുടേതായി മാറുന്നില്ല. പോക്കുവരവ് നിയമപ്രകാരം നടപടികൾ പൂർത്തീകരിച്ച് റവന്യൂ രേഖകളിൽ ടി വ്യക്തിയുടെ പേരിൽ ഭൂമി പതിഞ്ഞിരിക്കേണ്ടതാണ്. റവന്യൂ വകുപ്പിൽ നിന്നു ടി വസ്തുവിന്റെ പേരിൽ നൽകുന്ന സർട്ടിഫിക്കറ്റുകളോ രേഖകളോ നൽകാൻ പോക്കുവരവ് നടത്തിയിരിക്കണം. ആധികാരികമായി ഭൂമി സംബന്ധിച്ച രേഖകൾ നൽകേണ്ടത് റവന്യൂ വകുപ്പാണ്. ഈ രേഖകൾ മാത്രമാണ് ആധികാരിക രേഖയായി നിയമത്തിനു മുമ്പിൽ നിലനിൽക്കുകയുള്ളൂ.

നിയമപ്രകാരമുള്ള പോക്കുവരവ് വർഷങ്ങളായി നടത്താത്തവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നൽകേണ്ടതാണ്.

നിങ്ങളുടെ ഭൂമിയെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസറെ സമീപിക്കേണ്ടതാണ്. ഈ വിഷയത്തിൽ അപ്പീൽ അധികാരി തഹസിൽദാർ ആകുന്നു.

കളക്ടറേറ്റ്, തൃശൂർ,
തീയതി : 22.12.2007.

(ഒപ്പ്)
ജില്ലാ കളക്ടർ.

നിങ്ങളുടെ ഭൂവിവരം പരിശോധിക്കുന്നതിനായി താഴെ കാണിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://revenuekerala.gov.in