Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales| കണ്ണൂർ | 02 (രണ്ട്) |
| കാസറഗോഡ് | 04 (നാല്) |
(31.12.19 ലെ ഗസറ്റിൽ കാറ്റഗറി നമ്പർ 567/2019 ആയും (ഒന്നാം എൻ.സി.എ), 30.09.2021 ലെ ഗസറ്റിൽ കാറ്റഗറി നമ്പർ 424/2021 മുതൽ 427/2021 വരെയും വിജ്ഞാപനം ചെയ്ത (രണ്ടാം എൻ.സി.എ) തസ്തികയുടെ പുനർവിജ്ഞാപനം.
കുറിപ്പ്
(i) അപേക്ഷകൾ കമ്മീഷൻ്റെ വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. അല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംവരണ സമുദായങ്ങളിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് നിരസന മെമ്മോ അയയ്ക്കുന്നതല്ല.
(iii) ഈ വിജ്ഞാപന പ്രകാരം ഓരോ ജില്ലയിലേയ്ക്കും ഓരോ സമുദായത്തിനായി പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ്, നിലവിൽ വരുന്ന തീയതി മുതൽ ഈ തസ്തികയ്ക്ക് താഴെപ്പറയുന്ന തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൻ്റെ കാലയളവിൽ മേൽപ്പറഞ്ഞ സമുദായങ്ങൾക്കുവേണ്ടി നീക്കിവെച്ചിട്ടുള്ള ഒഴിവുകളിൽ ആ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്താൽ നികത്തപ്പെടാത്ത ഒഴിവുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമനശിപാർശ ചെയ്ത് നിയമനം നടത്തുന്നതുവരെ നിലവിലിരിക്കുന്നതാണ്.
| ജില്ലയുടെ പേര് | റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി | കാറ്റഗറി നമ്പർ |
|---|---|---|
| തിരുവനന്തപുരം | 18/08/18 | 199/16 |
| തൃശ്ശൂർ | 31/10/18 | 199/16 |
| പാലക്കാട് | 31/10/18 | 199/16 |
| മലപ്പുറം | 25/09/18 | 199/16 |
| കോഴിക്കോട് | 10/10/18 | 199/16 |
| വയനാട് | 26/06/18 | 199/16 |
| കണ്ണൂർ | 03/09/18 | 199/16 |
| കാസറഗോഡ് | 31/05/18 | 199/16 |
(iv) ഈ വിജ്ഞാപന പ്രകാരം ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേയ്ക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും, ജില്ലയുടെ പേര് അപേക്ഷയുടെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇതിനു വിപരീതമായി ഒരു ഉദ്യോഗാർത്ഥി ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളതായോ തൻനിമിത്തം തെരഞ്ഞെടുക്കപ്പെടുവാൻ ഇടയായതായോ തെളിഞ്ഞാൽ പ്രസ്തുത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെ മേൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതുമാണ്.
(v) ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971-ലെ ഗവൺമെൻ്റ് ഓർഡർ (എം.എസ്) നമ്പർ 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചുവർഷക്കാലത്തിനിടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചു വർഷത്തിനുശേഷം മറ്റേതെങ്കിലും ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 02.01.1961-ലെ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 04/61/പി.ഡി.യിലെ വ്യവസ്ഥകൾക്കു വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവ്വീസിൽ ഇതേ ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകൾ അയയ്ക്കുവാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ്.