Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

Coronavirus
COVID-19

safe work australia

4. വൃത്തിയാക്കി അണുവിമുക്തമാക്കുക

വൃത്തിയാക്കി അണുവിമുക്തമാക്കുന്നതുവരെ വ്യക്തി ഉപയോഗിച്ച സ്ഥലങ്ങൾ അടച്ചിടുക. കഴിയുമെങ്കിൽ വായു സഞ്ചാരം വർദ്ധിപ്പിക്കാൻ പുറത്തേക്കുള്ള വാതിലുകളും ജനലുകളും തുറന്നിടുക.

ഓഫീസുകൾ, കുളിമുറികൾ, അടുക്കളകൾ, പൊതു ഇടങ്ങൾ പോലുള്ള വ്യക്തി ഉപയോഗിച്ച സ്ഥലങ്ങളും ഉപകരണങ്ങളും നന്നായി വൃത്തിയാക്കി അണുവിമുക്തമാക്കുക.

വൃത്തിയാക്കുന്നവർ കയ്യുറകൾ, സുരക്ഷാ കണ്ണടകൾ, ഡിസ്പോസിബിൾ ഏപ്രൺ പോലെ ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കണം.

5. അടുത്ത് ഇടപഴകിയവരെ തിരിച്ചറിഞ്ഞ് അറിയിക്കുക

സ്ഥിരീകരിച്ച COVID-19 കേസുമായി അടുത്ത് ഇടപഴകിയ ആളുകളെ സംസ്ഥാനത്തെയോ പ്രവിശ്യയിലെയോ പൊതുജനാരോഗ്യ യൂണിറ്റ് തിരിച്ചറിയുകയും അവർ എന്താണ് ചെയ്യേണ്ടതെന്ന് അവരെ അറിയിക്കുകയും ചെയ്യും.

ആ വ്യക്തി ജോലിസ്ഥലത്ത് അടുത്ത ഇടപഴകിയിരുന്നവർ ആരൊക്കെയാണെന്നും, എത്ര കാലം ഉണ്ടായിരുന്നെന്നും, അടുത്ത സമ്പർക്കമുണ്ടായിരുന്നവർ ജോലിസ്ഥലത്ത് എവിടെയൊക്കെ ആയിരുന്നെന്നും കണ്ടെത്തുക.

മറ്റുള്ളവർക്ക് ഉണ്ടാകാവുന്ന അപകടസാധ്യതകളെക്കുറിച്ചും വൃത്തിയാക്കലും അണുവിമുക്തമാക്കലും ആവശ്യമായ അധിക മേഖലകളെക്കുറിച്ചും ഇത് നിങ്ങൾക്ക് ഒരു അവബോധം നൽകും.

6. അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ അവലോകനം ചെയ്യുക

നിങ്ങളുടെ തൊഴിലാളികളുമായി ആലോചിച്ച് നിങ്ങളുടെ COVID-19 അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ അവലോകനം ചെയ്ത ശേഷം മാറ്റങ്ങൾ ആവശ്യമാണോ എന്ന് വിലയിരുത്തുക.

കോവിഡ് രോഗബാധയുണ്ടോ എന്ന് നിങ്ങൾ സംശയിക്കുന്ന വ്യക്തി അടുത്തിടെ നിങ്ങളുടെ ജോലിസ്ഥലത്ത് എത്തിട്ടുണ്ടെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ

നിങ്ങളുടെ ജോലിസ്ഥലത്ത് അടുത്തിടെ എത്തിയിട്ടുള്ള ഒരു തൊഴിലാളി അല്ലെങ്കിൽ ഉപഭോക്താവ് അവർക്ക് COVID-19 ഉണ്ടെന്ന് നിങ്ങളെ അറിയിച്ചേക്കാം. അവർ നിങ്ങളുടെ ജോലിസ്ഥലത്ത് എത്ര അടുത്ത സമയത്താണ് വന്നതെന്നും, അവർ മറ്റുള്ളവരുമായി അടുത്ത് ഇടപഴകിയിരുന്നോ എന്നും കണക്കാക്കുക.

swa.gov.au/coronavirus

Work health and safety - What to do if someone at work has COVID-19 - Malayalam