Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

-2-

ഭാവിയിലെ ടെൻഡറുകളിൽ പങ്കെടുപ്പിക്കുന്നതല്ല. അയാളുടെ ഇ എം ഡി കമ്പനിയി
ലേക്ക് കണ്ടുകെട്ടുന്നതാണ്.

  1. വിജയിയായ ടെൻഡറുകാരൻ/ടെൻഡറുകാർ ടെൻഡർ തുകയുടെ 10% സെക്യൂരിറ്റി
    ഡെപ്പോസിറ്റായി കമ്പനിയിൽ അടയ്ക്കേണ്ടതാണ്. കമ്പനിയിൽ ഈ ടെൻഡറിനായി
    അടച്ച നിരതദ്രവ്യം കഴിച്ച് ബാക്കി തുക അടച്ചാൽ മതിയാവുന്നതാണ്.
  2. വിജയിച്ച ടെൻഡറുകാർ, ടെൻഡർ തുക മുഴുവനും ഗവണ്മെന്റ് നിയമപ്രകാരമുള്ള ജി
    എസ് ടിയും, ടി സി എസും, ബാധകമായ എല്ലാ മറ്റു നികുതികളോടും കൂടി ടെൻഡർ
    അംഗീകരിച്ച, അറിയിപ്പുകിട്ടി 3 (മൂന്ന്) ദിവസത്തിനകം, എസ്റ്റേറ്റ് ഓഫീസിൽ നിന്നുള്ള
    നിർദ്ദേശപ്രകാരം അടയ്‌ക്കേണ്ടതാണ്. ഇതിനു പുറമെ ക്വോട്ട് ചെയ്ത‌ തുകയും ജി
    എസ് ടിയും ചേർത്തുള്ള തുകയുടെ 5% ഫോറസ്റ്റ് വികസന നികുതിയായി അടയ്ക്കേ
    ണ്ടതാണ്.
  3. മരങ്ങൾ എസ്റ്റേറ്റ് ഓഫീസ് നിർദ്ദേശിക്കുന്ന മുൻഗണനാപ്രകാരം, ടെൻഡർ ലഭിച്ച
    ആൾ മുറിച്ചുമാറ്റി കൊണ്ടുപോകേണ്ടതാണ്. ടെൻഡർ വ്യവസ്ഥകളിലോ, മരങ്ങൾ
    കൊണ്ടുപോകുന്ന കാര്യത്തിലോ എന്തെങ്കിലും സംശയം വന്നാൽ എസ്റ്റേറ്റ് ഓഫീസു
    മായി ബന്ധപ്പെട്ട് സംശയനിവൃത്തി വരുത്തേണ്ടതാണ്.
  4. ടെൻഡറിൽ ലഭിച്ച മരങ്ങൾ മാത്രമേ വെട്ടുകയോ, കയറ്റിക്കൊണ്ടു പോകുകയോ
    ചെയ്യാൻ പാടുള്ളൂ. മേല്പ്പടി ജോലികൾ ചെയ്യേണ്ടത് എസ്റ്റേറ്റ് സ്റ്റാഫിന്റെയോ സി
    ഐ എസ് എഫിന്റെയോ സാന്നിദ്ധ്യത്തിൽ ആയിരിക്കണം. അല്ലാത്ത പക്ഷം, ബാക്കി
    മരങ്ങൾ കൊണ്ടുപോകാൻ അവരെ അനുവദിക്കുന്നതല്ല. ആയതിന്റെ പേരിൽ യാതൊരു
    നഷ്ടപരിഹാരവും അനുവദിക്കുന്നതല്ല.
  5. വൃക്ഷങ്ങൾ കൊണ്ടുപോകുന്നതിനുള്ള അധികാരപത്രം എസ്റ്റേറ്റ് ഓഫീസിൽനിന്നും
    വാങ്ങി മറ്റു വസ്തുവകകൾക്ക് യാതൊരുവിധ നഷ്ടങ്ങളും വരുത്താതെ 15 ദിവസത്തി
    നുള്ളിൽ കൊണ്ടുപോകേണ്ടതും, എന്തെങ്കിലും നഷ്ടമുണ്ടായാൽ ആയതു ടെൻഡറുകാ
    രനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. ടെൻഡർ തുക, നികുതികൾ, സെക്യൂരിറ്റി
    ഡെപ്പോസിറ്റ്, എന്നിവ നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാത്ത പക്ഷം, നിരതദ്രവ്യം
    കമ്പനിയിലേക്ക് മുതൽക്കൂട്ടുന്നതും ടെൻഡറുകാരനെ/കാരെ, തുടർന്നുള്ള കമ്പനിയുടെ
    യാതൊരുവിധ ടെൻഡറുകളിലും പങ്കെടുക്കാൻ അനുവദിക്കുന്നതും അല്ല.
  6. ടെൻഡർ തുകയും നികുതികളും 10% സെക്യൂരിറ്റി തുകയും നിശ്ചിത സമയത്തിനു
    ള്ളിൽ അടച്ച് വൃക്ഷങ്ങൾ കൊണ്ടുപോകാത്തപക്ഷം നിരതദ്രവ്യം കമ്പനിയിലേക്ക്
    മുതൽക്കൂട്ടുന്നതും കമ്പനിക്ക് യുക്തമെന്നു തോന്നുന്നവിധം വൃക്ഷങ്ങൾ വിൽക്കുന്നതും
    അതുമൂലമുണ്ടാകുന്ന സകല നഷ്ടത്തിനും ടെൻഡറുകാരൻ/കാർ ഉത്തരവാദിയായിരി
    ക്കുന്നതുമാണ്. ടി ടെൻഡറുകാരനെ/കാരെ ഭാവിയിൽ കമ്പനിയുടെ ഒരു ടെൻഡ
    റിലും പങ്കെടുപ്പിക്കുന്നതല്ല.
  7. ടെൻഡർ ഫോറത്തിന്റെ വിലയായ 100 രൂപ (നൂറു രൂപ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
    ഉദ്യോഗമണ്ഡൽ ബ്രാഞ്ചിൽ ഫാക്ട് അക്കൗണ്ടിൽ അടയ്ക്കുകയോ, Google pay /
    Account Transfer ചെയ്ത രസീത് എസ്റ്റേറ്റ് ഓഫീസിൽ ഹാജരാക്കി ടെൻഡർ ഫോറം
    കൈപ്പറ്റേണ്ടതുമാകുന്നു.
Circular stamp of the Estate Department, Udyogamandal Division.

एफ ए सी टी लिमिटेड FACT Limited
*
संपदा विभाग Estate Department
उद्योगमंडल संभाग Udyogamandal Division
उद्योगमंडल/Udyogamandal-683 501

Circular stamp of the Estate Department, Udyogamandal Division.

......

3