Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

ഫാദർ സജി പിണർകയിലിന് ഇടവക ജനങ്ങളുടെ
ഹൃദയപൂർവ്വമായ യാത്രയയപ്പ്

A large group photo of people gathered inside a church, likely for the farewell event of Father Saji Pinarkayil.
A large group photo of people gathered inside a church, likely for the farewell event of Father Saji Pinarkayil.

ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ ഇടവകയിൽ നിന്നും ഹൂസ്റ്റൻ സെൻറ്
മേരീസ് ദേവാലയത്തിലേക്ക് സ്ഥലം മാറിപോകുന്ന ബഹു. സജി പിണർകയിൽ.

  • സാജിയച്ചന് ഒക്ടോബർ 12 ന് ഞായറാഴ്ചത്തെ ദിവ്യബലിക്കുശേഷം ഇടവക
  • ജനങ്ങൾ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ഏകദേശം മൂന്ന് വർഷക്കാലം
  • കൊണ്ട് വാർഷിക ധ്യാനം, വിവിധ ആരാധനകൾ, കുരിശിന്റെ വഴി, നൊവേനകൾ,
  • ബൈബിൾ ക്വിസ്, നൈറ്റ് വിജിൽ മുതലായവയിലൂടെ അച്ചൻ ഈ ഇടവകയിൽ
  • ഒരു വലിയ ആധ്യാത്മീയ നവോത്ഥാനം തന്നെ നടത്തി. സജിയച്ചൻ ഈ
  • ഇടവകയിൽ ഇദംപ്രഥമായി ആരംഭിച്ച നാൽപതു മണിക്കൂർ ആരാധന
  • എല്ലാവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റുകയും അത്
  • അമേരിക്കയിലെ മുഴുവൻ സീറോ മലബാർ ദേവാലയങ്ങൾക്ക് മാതൃകയാവുകയും
  • ചെയ്തു.

പ്രശസ്തനായ ധ്യാനഗുരുവും പ്രഗല്ഭ വാഗ്മിയും അനുഗ്രഹീത പാട്ടുകാരനും നല്ലൊരു എഴുത്തുകാരനുമായ സജിയച്ചന്റെ നേതൃത്വത്തിൽ ഈ ഇടവകക്കുണ്ടായ അത്യപൂർവവും അതിവിപുലവുമായ ആത്മീയവും ഭൗതികവുമായ നേട്ടങ്ങളെ എണ്ണിയെണ്ണി പ്രശംസിച്ചാണ് ട്രസ്റ്റി കോർഡിനേറ്റർ തോമസ് നെടുവാമ്പുഴ ഇടവകക്ക് വേണ്ടി നന്ദി പറഞ്ഞത്.

DRE സാബു മുത്തോലം, രാജൻ കല്ലടാന്തിയിൽ, സജി ഏറപുറം, ബിനോയ് കിഴക്കനടി, പെണ്ണമ്മ ചക്കാലത്തൊട്ടിയിൽ, നബീസാ ചെമ്മാച്ചേൽ എന്നിവരും പ്രിയപ്പെട്ട സജിയച്ചന്റെ വിലയേറിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞു.

ട്രസ്റ്റിമാരായ ജോയി കുടശ്ശേരിയും ജോർജ്ജ് ചക്കാലത്തൊട്ടിയും അച്ഛന് പുഷ്പോപഹാരങ്ങൾ നൽകിയും സജിയച്ചനെ ആദരിച്ചു.

ഇടവക ജനങ്ങളുടെ സ്നേഹാദര സഹകരണങ്ങൾക്ക് സ്വതസിദ്ധമായ രീതിയിൽ നന്ദി പറഞ്ഞും എല്ലാ നേട്ടങ്ങളെയും ദൈവത്തിന് സമർപ്പിച്ചും അച്ചൻ തന്റെ മറുപടി പ്രസംഗം സമുചിതമാക്കി.