Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

പ്രസിദ്ധീകരണത്തിന്

2018- കേരള സ്കൂൾ ശാസ്ത്രോത്സവത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ്
ലോഗോ ക്ഷണിക്കുന്നു.

2018 നവംബർ മാസം 24, 25 തീയതികളിൽ കണ്ണൂരിൽ വച്ചു നടക്കുന്ന കേരള
സ്കൂൾ ശാസ്ത്രോത്സവത്തിനു വേണ്ടി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജന
ങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിക്കുന്നു.

ലോഗോയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  • ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം
    ഐ.ടി എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാ
    ക്കേണ്ടത്.
  • കേരള സ്കൂൾ ശാസ്ത്രോത്സവം 2018 നവംബർ 24-25 കണ്ണൂർ എന്നുള്ള
    രേഖപ്പെടുത്തലുകൾ ഉണ്ടാകണം.
  • കണ്ണൂർ ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്താവുന്ന
    താണ്.
  • എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം
    എ4 സൈസ് പേപ്പറിൽ കളർ പ്രിൻ്റും നൽകണം.

ലോഗോകൾ ഒക്ടോബർ മാസം 25-ാം തീയതി വൈകുന്നേരം 5 മണിക്ക്
മുമ്പായി താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

ശ്രീ.ജിമ്മി.കെ.ജോസ്, അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ,
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014.

Seal of the Directorate of Public Instruction, Thiruvananthapuram.
Seal of the Directorate of Public Instruction, Thiruvananthapuram.

ജിമ്മി കെ.ജോസ്

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ(അക്കാദമിക്)